ജില്ലയിലെ മുതിർന്ന പോലീസ് ഓഫീസർമാരെ അഭിസംബോധന ചെയ്ത് ന്യായാധിപൻമാർ

ജില്ലയിലെ മുതിർന്ന പോലീസ് ഓഫീസർമാരെ അഭിസംബോധന ചെയ്ത് ന്യായാധിപൻമാർ
Feb 25, 2026 09:53 PM | By Editor

പത്തനംതിട്ട : ജില്ലയിലെ എല്ലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർ , ഇൻസ്പെക്ടർ SHO മാർ എന്നിവരുടെ മീറ്റിംഗിൽ സംസ്ഥാന സർക്കാരിന്റെ " സമയം " പദ്ധതി വിശദീകരിക്കുന്ന ചടങ്ങിൽ ജില്ലയിലെ മുതിർന്ന ന്യായാധിപന്മാർ പങ്കെടുത്തു. ചടങ്ങ് ബഹു : പ്രിൻസിപ്പൽ ജില്ലാ & സെഷൻസ് ജഡ്ജ് ശ്രീ. N ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ശ്രീ. R ആനന്ദ് IPS അധ്യക്ഷത വഹിച്ച ചടങ്ങിൽ തുടർന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും ബഹു : സിവിൽ ജഡ്ജുമായ ശ്രീ N N അരുൺ ബെച്ചു , ബഹു : ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ശ്രീ. Dr. ജോൺ വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു. കുടുംബ പ്രശ്നങ്ങൾ , സാമ്പത്തിക തർക്കങ്ങൾ ഉൾപ്പെടെയുള്ള ചെറിയ കുറ്റകൃത്യങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് പകരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ മധ്യസ്ഥതയിൽ പെട്ടെന്ന് തന്നെ പരിഹാരം കാണാൻ സഹായകമാകുന്ന കേരള സർക്കാരിന്റെ പുതിയ പദ്ധതിയാണ് "സമയം " ജില്ലയിലെ മുതിർന്ന പോലീസ് ഓഫീസർമാർക്ക് ഇത്തരമൊരു ക്ലാസ് വളരെയധികം ഉപകാരപ്രദമായിരുന്നു എന്ന് ജില്ലാ പോലീസ് മേധാവി അഭിപ്രായപ്പെട്ടു. ചടങ്ങിൽ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ DySP ശ്രീ. ബിനു വർഗീസ് സ്വാഗതവും , ജില്ലാ നർക്കോട്ടിക് സെൽ Dy SP ശ്രീ. K S പ്രകാശ് നന്ദിയും രേഖപ്പെടുത്തി.

Pathanamthitta

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories