ശബരിമല∙ കുംഭമാസ പൂജ പൂർത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും.
സഹസ്രകലശാഭിഷേകത്തോടെയാണ് ഇത്തവണ കുംഭമാസ പൂജ പൂർത്തിയാകുന്നത്.
ഇന്ന് വൈകിട്ട് സഹസ്രകലശ പൂജ ഉണ്ട്.
പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ പൂജിച്ച് കലശംനിറച്ചാണ് അഭിഷേകത്തിന് ഒരുക്കുന്നത്.
നാളെ രാത്രി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ജപമാലയും വടിയും അണിയിച്ച് ക്ഷേത്രനട അടയ്ക്കും.
sabarimala
