വാട്‌സ്ആപ്പ് വെബിൽ ഇനി വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാം, പക്ഷെ യുഎഇയിൽ മാത്രം പറ്റില്ല

വാട്‌സ്ആപ്പ് വെബിൽ ഇനി വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാം, പക്ഷെ  യുഎഇയിൽ മാത്രം പറ്റില്ല
Feb 16, 2026 12:41 PM | By Editor

വാട്‌സ്ആപ്പ് വെബിൽ ഇനി വോയ്‌സ്, വീഡിയോ കോളുകൾ ചെയ്യാം, പക്ഷെ യുഎഇയിൽ മാത്രം പറ്റില്ല

180-ഓളം രാജ്യങ്ങളിലായി ഏകദേശം 2 ബില്ലിയനിലധികം പേർ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പാണ് വാട്‌സ്ആപ്പ്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ ആപ്പ് മെസേജിങ്ങിന് മാത്രമല്ല ഇന്റർനെറ്റ് കോളിങിനും ഫോട്ടോ, വീഡിയോ, രേഖകൾ എന്നിവ പങ്കുവയ്ക്കുന്നതിനും നിരവധി ആളുകളാണ് ഉപയോഗിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കൃത്യമായ ഇടവേളകളിൽ നിരവധി അപ്‍ഡേയ്റ്റുകളും ഫീച്ചറുകളുമാണ് ഇവർ നൽകുന്നതും. ഇത്തരത്തിൽ വർഷങ്ങൾക്ക് മുൻപേ വാട്സ്ആപ്പ് അവതരിപ്പിച്ച ഒരു ഫീച്ചർ ആണ് വാട്സ്ആപ്പ് വെബ് എന്ന് പറയുന്നത്. ഇപ്പോഴിതാ അതിലും പുതിയ ഒരു ഫീച്ചർ അവർ നൽകുകയാണ്. ഇനി മുതൽ കമ്പ്യൂട്ടറിലെ ബ്രൗസറിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോൾ മൊബൈൽ ഫോണിന്റെ സഹായമില്ലാതെ തന്നെ നേരിട്ട് വോയ്‌സ്, വീഡിയോ കോളുകൾ വിളിക്കാൻ കഴിയും.

ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ആശയവിനിമയം നടത്താൻ ഇത് വളരെയേറെ സഹായകമാണ്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയോടെയെത്തുന്ന ഈ മാറ്റം ഘട്ടം ഘട്ടമായാണ് ലഭ്യമാകുന്നത്.

എന്നാൽ, ലോകത്തിന്റെ മറ്റിടങ്ങളിൽ ഈ സൗകര്യം ലഭ്യമാകുമ്പോഴും, യുഎഇയിൽ വാട്‌സ്ആപ്പ് കോളിംഗിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അപ്പോഴും തുടരും. ഇന്റർനെറ്റ് വഴിയുള്ള വോയ്‌സ് കോളുകൾക്ക് ലൈസൻസുള്ള സേവന ദാതാക്കൾക്ക് മാത്രമേ അനുമതിയുള്ളൂ എന്ന ടി.ഡി.ആർ.എ നിയമമാണ് ഇതിനു കാരണം. ഇക്കാരണത്താൽ തന്നെ നാട്ടിലുള്ള പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ ബോട്ടിം (BOTIM), ഗോചാറ്റ് (GoChat) തുടങ്ങിയ ആപ്പുകളെ പ്രവാസികൾക്ക് തുടർന്നും ആശ്രയിക്കേണ്ടി വരും.

whatsapp-web-voice-video-call

Related Stories
 ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി

Feb 16, 2026 12:55 PM

ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി

ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന്...

Read More >>
 ശബരിമല സ്വര്‍ണക്കൊള്ള കേസ്; എൻ വാസുവിന് ജാമ്യം

Feb 11, 2026 03:13 PM

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എൻ വാസുവിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എൻ വാസുവിന്...

Read More >>
രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസില്‍ പ്രതിയായ ദീപ ജോസഫിന് സുപ്രീംകോടതിയുടെ കടുത്ത വിമർശനം

Feb 11, 2026 12:00 PM

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസില്‍ പ്രതിയായ ദീപ ജോസഫിന് സുപ്രീംകോടതിയുടെ കടുത്ത വിമർശനം

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസില്‍ പ്രതിയായ ദീപ ജോസഫിന് സുപ്രീംകോടതിയുടെ കടുത്ത...

Read More >>
സംസ്ഥാനത്ത് ചൂട് കൂടുന്തോറും യുവി സൂചികയും വർധിക്കുന്നു ;ഏറ്റവും കൂടുതൽ യുവി രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്  എന്നീ ജില്ലയിൽ ഉള്ളവരും സൂക്ഷിക്കുക

Feb 10, 2026 01:30 PM

സംസ്ഥാനത്ത് ചൂട് കൂടുന്തോറും യുവി സൂചികയും വർധിക്കുന്നു ;ഏറ്റവും കൂടുതൽ യുവി രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലയിൽ ഉള്ളവരും സൂക്ഷിക്കുക

സംസ്ഥാനത്ത് ചൂട് കൂടുന്തോറും യുവി സൂചികയും വർധിക്കുന്നു ;ഏറ്റവും കൂടുതൽ യുവി രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന് തിരിച്ചടി. ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.

Feb 10, 2026 12:50 PM

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന് തിരിച്ചടി. ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന് തിരിച്ചടി. ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി...

Read More >>
ഹൃദയാഘാതത്തെ തുടർന്ന്  സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു.

Feb 3, 2026 12:57 PM

ഹൃദയാഘാതത്തെ തുടർന്ന് സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു....

Read More >>
Top Stories