കോന്നി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ കോന്നി പോലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.
തണ്ണിത്തോട് മൂഴി എന്ന സ്ഥലത്ത് അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട് കൂത്താടിമൺ സ്വദേശി വലിയതറയിൽ വീട്ടിൽ അഭിജിത്ത് (28) എന്നിവരാണ് കോന്നി പോലീസിന്റെ പിടിയിലായത്. ഇവർ V കോട്ടയം, വെള്ളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയും ആയിരുന്നു.
തുടർന്ന് ഈ ദൃശ്യങ്ങൾ പെൺകുട്ടിക്ക് വാട്സാപ്പിൽ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ അനന്തു കുട്ടിയെ പൂങ്കാവിലുള്ള വാടക വീട്ടിലെത്തിച്ചും പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത കോന്നി പോലീസ് അനന്തുവിനെ V കോട്ടയത്തെ വാടകവീട്ടിൽ നിന്നും , അഭിജിത്തിനെ എറണാകുളത്തു നിന്നും പിടികൂടുകയായിരുന്നു.
ഇൻസ്പെക്ടർ SHO രാജഗോപാൽ , S I ശ്യാം , പോലീസ് ഉദ്യോഗസ്ഥരായ സൈഫുദ്ദീൻ , അഭിലാഷ്, അമൽ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
KONNI
