46 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

46 ഗ്രാം MDMA യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
Feb 23, 2026 11:02 AM | By Editor

തിരുവല്ല : അന്യസംസ്ഥാനങ്ങളിൽ നിന്നും MDMA കേരളത്തിലെത്തിച്ച് വിപണനം ചെയ്യുന്ന സംഘങ്ങളുടെ ക്യാരിയേഴ്സ് ആയി പ്രവർത്തിക്കുന്ന രണ്ട് യുവാക്കളെ പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. അടൂർ ഇളമണ്ണൂർ ഭൂതങ്കര സ്വദേശികളായ അനിൽ ഭവനിൽ അഖിൽ രാജ് (28) , അനന്തു ഭവനിൽ അനന്തു (26) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.


ഇവരിൽ നിന്നും 46 ഗ്രാമോളം എംഡിഎം എ കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ജില്ലാ നർക്കോട്ടിക് സെൽ DySP പ്രകാശ് KS , തിരുവല്ല DySP ജിജു TR എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നാളുകളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.


തിരുവല്ല ഇൻസ്പെക്ടർ SHO സുജിത് KS ന്റെ നേതൃത്വത്തിൽ ശനിയാഴ്ച മുതൽ ഇവരെ പിന്തുടർന്ന് വരികയായിരുന്ന അന്വേഷണസംഘം ഇന്ന് പുലർച്ചയോടെ തിരുവല്ല ബസ്റ്റാൻഡിൽ വച്ച് പ്രതികളെ പിടി കൂടുകയായിരുന്നു. ഇവരിൽനിന്ന് 46 ഗ്രാമോളം എംഡിഎംഐ കണ്ടെടുത്തു. സബ് ഇൻസ്പെക്ടർമാരായ ധന്യ അജികുമാർ R കൂടാതെ ജില്ലാ ഡാൻസാഫ് ടീം തിരുവല്ല ഡാൻസാഫ് സ്പെഷ്യൽ സ്‌ക്വാഡ് ടീം എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


ജില്ലയിലെ മയക്കുമരുന്ന് കച്ചവടം ചെയ്യുന്നവർ ഉൾപ്പെടെ എല്ലാത്തരത്തിലുമുള്ള സാമൂഹ്യവിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനുള്ള സംയുക്ത നടപടികൾ കൂടുതൽ ശക്തമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് അറിയിച്ചു.

mdma case

Related Stories
 ജില്ലയില്‍ 9,74,802 വോട്ടര്‍മാര്‍

Feb 23, 2026 12:06 PM

ജില്ലയില്‍ 9,74,802 വോട്ടര്‍മാര്‍

ജില്ലയില്‍ 9,74,802...

Read More >>
 കോന്നി തണ്ണിത്തോട്ടിൽ അവശനിലയിൽ കാട്ടാന

Feb 23, 2026 11:22 AM

കോന്നി തണ്ണിത്തോട്ടിൽ അവശനിലയിൽ കാട്ടാന

കോന്നി തണ്ണിത്തോട്ടിൽ അവശനിലയിൽ...

Read More >>
17കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

Feb 23, 2026 10:44 AM

17കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

17കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ...

Read More >>
 പത്തു വർഷത്തെ നിയമപോരാട്ടം; മുൻ ജനപ്രതിനിധിക്ക് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം

Feb 23, 2026 10:14 AM

പത്തു വർഷത്തെ നിയമപോരാട്ടം; മുൻ ജനപ്രതിനിധിക്ക് ഒരു കോടിയിലധികം രൂപ നഷ്ടപരിഹാരം

പത്തു വർഷത്തെ നിയമപോരാട്ടം; മുൻ ജനപ്രതിനിധിക്ക് ഒരു കോടിയിലധികം രൂപ...

Read More >>
ആ താലി മാലയ്ക്ക് തുല്യം മറ്റൊന്നില്ലല്ലോ ? ആ യുവാക്കളുടെ സത്യസന്ധതയ്ക്ക് നൽകാം കൈയ്യടി

Feb 21, 2026 09:54 AM

ആ താലി മാലയ്ക്ക് തുല്യം മറ്റൊന്നില്ലല്ലോ ? ആ യുവാക്കളുടെ സത്യസന്ധതയ്ക്ക് നൽകാം കൈയ്യടി

ആ താലി മാലയ്ക്ക് തുല്യം മറ്റൊന്നില്ലല്ലോ ? ആ യുവാക്കളുടെ സത്യസന്ധതയ്ക്ക് നൽകാം...

Read More >>
ഗർഭകാല ഹൃദയാരോഗ്യം -ചികിത്സയും ജാഗ്രതയും അനിവാര്യം: കാർഡിയോ-ഗൈനെക് സിമ്പോസിയം;അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി

Feb 20, 2026 05:45 PM

ഗർഭകാല ഹൃദയാരോഗ്യം -ചികിത്സയും ജാഗ്രതയും അനിവാര്യം: കാർഡിയോ-ഗൈനെക് സിമ്പോസിയം;അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രി

ഗർഭകാല ഹൃദയാരോഗ്യം -ചികിത്സയും ജാഗ്രതയും അനിവാര്യം: കാർഡിയോ-ഗൈനെക് സിമ്പോസിയം;അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി...

Read More >>
Top Stories