ഗുണഭോക്താക്കൾ അടിയന്തരമായി കെ.വൈ.സി. പുതുക്കണമെന്ന ഗ്യാസ്‌ ഏജൻസികളുടെ അറിയിപ്പ്‌ മലയോര മേഖലയിലെ ജനങ്ങളെ വലയ്ക്കുന്നു.

ഗുണഭോക്താക്കൾ അടിയന്തരമായി കെ.വൈ.സി. പുതുക്കണമെന്ന ഗ്യാസ്‌ ഏജൻസികളുടെ അറിയിപ്പ്‌ മലയോര മേഖലയിലെ ജനങ്ങളെ വലയ്ക്കുന്നു.
Mar 20, 2026 02:20 PM | By Editor

ഗുണഭോക്താക്കൾ അടിയന്തരമായി കെ.വൈ.സി. പുതുക്കണമെന്ന ഗ്യാസ്‌ ഏജൻസികളുടെ അറിയിപ്പ്‌ മലയോര മേഖലയിലെ ജനങ്ങളെ വലയ്ക്കുന്നു.

സീതത്തോട്‌ : ഗ്യാസ്‌ സിലിൻഡറുകൾ ലഭിക്കാതെ ജനം നെട്ടോട്ടമോടുന്നതിനിടെ ഗുണഭോക്താക്കൾ അടിയന്തരമായി കെ.വൈ.സി. പുതുക്കണമെന്ന ഗ്യാസ്‌ ഏജൻസികളുടെ അറിയിപ്പ്‌ മലയോര മേഖലയിലെ ജനങ്ങളെ വലയ്ക്കുന്നു. കെ.വൈ.സി. പുതുക്കാത്തവർക്ക്‌ ഇനിമുതൽ ഗ്യാസ്‌ സിലിൻഡറുകൾ ലഭിക്കില്ലെന്ന്‌ കൂടി പ്രചാരണം ശക്തമായതോടെ ജനം അനുഭവിക്കുന്ന ദുരിതം ചില്ലറയൊന്നുമല്ല. ഗ്യാസ്‌ ഏജൻസി ഓഫീസിൽ ഗുണഭോക്താവ്‌ നേരിട്ടെത്തിയാലെ കെ.വൈ.സി. പുതുക്കാൻ കഴിയൂ എന്ന്‌ ചില ഗ്യാസ്‌ ഏജൻസികളുടെ പിടിവാശികൂടിയായതോടെ ആളുകൾ നെട്ടോട്ടമോടുകയാണ്‌. ദൂരെസ്ഥലങ്ങളിൽനിന്ന്‌ ദിവസത്തെ ജോലിയും കളഞ്ഞ്‌, ടാക്‌സി വാഹനങ്ങൾ വരെ സംഘടിപ്പിച്ചാണ്‌ പല ഗുണഭോക്താക്കളും ഗ്യാസ്‌ ഏജൻസി ഓഫീസിലേക്ക്‌ ദിവസേന പോകുന്നത്‌.

അതേസമയം കെ.വൈ.സി. പുതുക്കൽ ചെറിയൊരു നടപടിക്രമം മാത്രമാണ്‌. ഉപഭോക്താക്കൾക്ക്‌ സ്വന്തമായി ചെയ്യാൻ കഴിയുന്നതുമാണ്‌. എന്നാൽ, ചില ഗ്യാസ്‌ ഏജൻസി ജീവനക്കാർ നടത്തുന്ന അനാവശ്യ പ്രചാരണങ്ങളാണ്‌ പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുള്ളത്‌. അതിനിടെ ഒട്ടേറെ ഗുണഭോക്താക്കളുടെ ആധാറിലെയും, ഗ്യാസ്‌ കണക്ഷൻ എടുത്തിട്ടുള്ള പേരും തമ്മിലുള്ള വ്യത്യാസവും, മൊബൈൽ നമ്പർ ലിങ്ക്‌ ചെയ്‌തിട്ടില്ലാത്തതുമെല്ലാം കെ.വൈ.സി. പൂർത്തീകരണത്തിന്‌ പ്രശ്‌നമാകുന്നുണ്ട്‌. നിലവിൽ എൽ.പി.ജി. പ്രതിസന്ധി നിലനിൽക്കുന്നതിനിടെ ഗ്യാസ്‌ സിലിൻഡറുകൾ തുടർന്ന്‌ ലഭിക്കില്ലെന്നുള്ള പ്രചാരണമാണ്‌ ജനങ്ങളെ കടുത്ത ആശങ്കയിലാക്കിയിട്ടുള്ളത്‌. ഇതുകാരണമാണ്‌ മിക്കവരും വലിയ ദുരിതങ്ങൾ സഹിച്ചും ഗ്യാസ്‌ ഏജൻസിയിലേക്ക്‌ പോകുന്നത്‌.

വടശേരിക്കര, തണ്ണിത്തോട്‌, റാന്നി, പെരുനാട്‌, പമ്പാവാലി പ്രദേശങ്ങളിലുള്ള ഗ്യാസ്‌ ഏജൻസികളാണ്‌ മലയോര മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ ഗ്യാസ്‌ സിലിൻഡറുകൾ വിതരണം ചെയ്യുന്നത്‌. മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന്‌ പല ഗ്യാസ്‌ ഏജൻസികളുടെയും ഓഫീസുകളിൽ എത്തിച്ചേരാൻ പോലും ബുദ്ധിമുട്ടാണ്‌. നിലവിലെ സാഹചര്യത്തിൽ പല ഏജൻസികളിൽ നിന്നും ഗ്യാസ്‌ വിതരണം കാര്യക്ഷമമായി നടക്കുന്നില്ല. പല സ്ഥലങ്ങളിലും സിലിൻഡറുമായി ദിവസങ്ങൾ കാത്തിരുന്നാൽ കൂടി ഗ്യാസ്‌ വിതരണ വാഹനം എത്തുന്നില്ലെന്നാണ്‌ ഉപഭോക്താക്കളുടെ പരാതി.

അനാവശ്യപ്രചാരണം വ്യാപകമായിട്ടും സിവിൽ സപ്ലൈസ്‌ അധികൃതർ ഇത്‌ സംബന്ധിച്ചൊരു അറിയിപ്പ്‌ പുറത്തിറക്കിയിട്ടില്ല. മിക്ക ഗുണഭോക്താക്കളും കെ.വൈ.സി. നൽകിയിട്ടുള്ളതാണ്‌. എന്നാൽ കുറെ ആളുകളുടെ കെ.വൈ.സി. ഇനിയും പുതുക്കിയിട്ടില്ല. ഇവരാണ്‌ യഥാർഥത്തിൽ കെ.വൈ.സി. പുതുക്കി നൽകേണ്ടത്‌. ഇത്‌ സംബന്ധിച്ച്‌ ഒരു വ്യക്തതയില്ലാതെ അറിയിപ്പുകൾ പുറത്തു വരുന്നതിനാൽ കെ.വൈ.സി. നൽകിയവരും നൽകാത്തവരുമെല്ലാം ഏജൻസി ഓഫീസുകളിലേക്ക്‌ ഓടുകയാണ്‌.

kyc

Related Stories
ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി കണ്ടു

Mar 20, 2026 03:47 PM

ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി കണ്ടു

ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി...

Read More >>
 അഡ്വ. കെ.യു.  ജനീഷ് കുമാർ നാളെ നാമനിർദ്ദേശ പത്രിക  സമർപ്പിക്കും

Mar 20, 2026 10:59 AM

അഡ്വ. കെ.യു. ജനീഷ് കുമാർ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

അഡ്വ. കെ.യു. ജനീഷ് കുമാർ നാളെ നാമനിർദ്ദേശ പത്രിക ...

Read More >>
തണ്ണിത്തോട്ടിലെ മുതിർന്ന ഇടതു പക്ഷ പ്രവർത്തകനും ദീർഘകാലം CPIM ന്റെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന നേതാവും നിലവിൽ തണ്ണിത്തോട് പഞ്ചായത്ത് അംഗവുമായ ലാലാജി ബിജെപിയിൽ ചേർന്നു

Mar 20, 2026 10:48 AM

തണ്ണിത്തോട്ടിലെ മുതിർന്ന ഇടതു പക്ഷ പ്രവർത്തകനും ദീർഘകാലം CPIM ന്റെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന നേതാവും നിലവിൽ തണ്ണിത്തോട് പഞ്ചായത്ത് അംഗവുമായ ലാലാജി ബിജെപിയിൽ ചേർന്നു

തണ്ണിത്തോട്ടിലെ മുതിർന്ന ഇടതു പക്ഷ പ്രവർത്തകനും ദീർഘകാലം CPIM ന്റെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന നേതാവും നിലവിൽ തണ്ണിത്തോട് പഞ്ചായത്ത് അംഗവുമായ...

Read More >>
 ഗവി KSRTC ഉല്ലാസയാത്ര ബസ് വഴിയിൽ കിടന്നു. സഞ്ചാരികൾ മണിക്കൂറുകളോളം ദുരിതത്തിലായി

Mar 18, 2026 11:37 AM

ഗവി KSRTC ഉല്ലാസയാത്ര ബസ് വഴിയിൽ കിടന്നു. സഞ്ചാരികൾ മണിക്കൂറുകളോളം ദുരിതത്തിലായി

ഗവി KSRTC ഉല്ലാസയാത്ര ബസ് വഴിയിൽ കിടന്നു. സഞ്ചാരികൾ മണിക്കൂറുകളോളം...

Read More >>
 നിയമസഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ടയിൽ ആകെ 9,77,921 വോട്ടര്‍മാര്‍

Mar 18, 2026 10:15 AM

നിയമസഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ടയിൽ ആകെ 9,77,921 വോട്ടര്‍മാര്‍

നിയമസഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ടയിൽ ആകെ 9,77,921...

Read More >>
അടൂർ ലൈഫ് ലൈൻ ആസ്‌പത്രിയിൽ കാൽമുട്ട് മാറ്റിവെക്കൽ റോബോട്ടിക് ശസ്ത്രക്രിയ

Mar 16, 2026 05:25 PM

അടൂർ ലൈഫ് ലൈൻ ആസ്‌പത്രിയിൽ കാൽമുട്ട് മാറ്റിവെക്കൽ റോബോട്ടിക് ശസ്ത്രക്രിയ

അടൂർ ലൈഫ് ലൈൻ ആസ്‌പത്രിയിൽ കാൽമുട്ട് മാറ്റിവെക്കൽ റോബോട്ടിക് ശസ്ത്രക്രിയ...

Read More >>
Top Stories