പ​ത്ത​നം​തി​ട്ടജി​ല്ല​യി​ല്‍ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉയരുന്നു ;ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍

പ​ത്ത​നം​തി​ട്ടജി​ല്ല​യി​ല്‍ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉയരുന്നു ;ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍
Apr 2, 2026 12:10 PM | By Editor

പ​ത്ത​നം​തി​ട്ടജി​ല്ല​യി​ല്‍ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉയരുന്നു ;ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സൂ​ര്യാ​ഘാ​തം സൂ​ര്യാ​താ​പം, നി​ര്‍ജ​ലീ​ക​ര​ണം തു​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​ശ്ന​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​അ​നി​ത​കു​മാ​രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പ​ക​ല്‍ സ​മ​യ​ത്ത് പ്ര​ചാ​ര​ണം ഉ​ള്‍പ്പെ​ടെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​മ്പോ​ള്‍ നേ​രി​ട്ടു​ള്ള സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍ക്കാ​നും സൂ​ര്യാ​ഘാ​തം പോ​ലു​ള്ള ആ​രോ​ഗ്യ​പ്ര​ശ്നം ഉ​ണ്ടാ​കാ​നും ഇ​ട​യു​ണ്ട്. നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍ക്കാ​ത്ത, ആ​വ​ശ്യ​ത്തി​ന് വാ​യു​സ​ഞ്ചാ​ര​മു​ള്ള സ്ഥ​ല​ത്ത് യോ​ഗം ന​ട​ത്ത​ണം. യോ​ഗം ന​ട​ക്കു​ന്ന ഇ​ട​ത്ത് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്ക​ണം. തു​റ​സ്സാ​യ സ്ഥ​ല​ത്ത് യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്ക​ണം. വ​യോ​ജ​ന​ങ്ങ​ളും ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​വ​ര്‍ത്ത​ക​രും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ട​ക്കി​ടെ വെ​ള്ളം കു​ടി​ക്ക​ണം.

സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് ശു​ദ്ധ​ജ​ല​വും ത​ണ​ലും ഉ​റ​പ്പാ​ക്ക​ണം. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം. നി​ര്‍ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ ഉ​പ്പി​ട്ട നാ​ര​ങ്ങാ​വെ​ള്ളം, ക​ഞ്ഞി വെ​ള്ളം, ക​രി​ക്കി​ന്‍ വെ​ള്ളം, സം​ഭാ​രം എ​ന്നി​വ കു​ടി​ക്ക​ണം. ചാ​യ, കാ​പ്പി, കാ​ര്‍ബ​ണേ​റ്റ​ഡ് ല​ഘു പാ​നീ​യം എ​ന്നി​വ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്ക​ണം. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ളം ക​ഴി​ക്ക​ണം. തി​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ വി​ശ്ര​മ​ത്തി​ന് സ​മ​യം ക​ണ്ടെ​ത്ത​ണം. ദി​വ​സം ആ​റ് മു​ത​ല്‍ എ​ട്ട് മ​ണി​ക്കൂ​ര്‍ ഉ​റ​ങ്ങ​ണം. ഇ​ളം നി​റ​ത്തി​ല്‍ അ​യ​ഞ്ഞ കോ​ട്ട​ണ്‍ വ​സ്ത്ര​വും തൊ​പ്പി​യോ കു​ട​യോ ഉ​പ​യോ​ഗി​ക്ക​ണം. പ​ക​ല്‍ 11 മു​ത​ല്‍ വൈ​കി​ട്ട് മൂ​ന്നു വ​രെ പ​ര​മാ​വ​ധി സ​മ്മേ​ള​നം ഒ​ഴി​വാ​ക്ക​ണം.

ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം തു​ട​ങ്ങി​യ​വ ഉ​ള്ള​വ​ര്‍ കൃ​ത്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി ഡോ​ക്ട​റു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം സ്ഥി​ര​മാ​യി ക​ഴി​ക്കു​ന്ന മ​രു​ന്ന് ക​ഴി​ക്ക​ണം. പ്ര​ചാ​ര​ണ​ത്തി​ന് നി​ര്‍ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ ഇ​രു​ത്തി പോ​ക​രു​ത്. അ​മി​ത​മാ​യ ക്ഷീ​ണം, ത​ല​ക​റ​ക്കം, പേ​ശി വ​ലി​വ്, ശ​രീ​ര​ത്തി​ല്‍ ചു​വ​ന്ന പാ​ട് എ​ന്നി​വ ക​ണ്ടാ​ല്‍ ത​ണ​ലു​ള്ള സ്ഥ​ല​ത്ത് വി​ശ്ര​മി​ക്ക​ണം. അ​സ്വ​സ്ഥ​ത തു​ട​ര്‍ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ട​ണം.

district medical officer

Related Stories
വോട്ട് ചെയ്താല്‍ ഒരു രൂപയ്ക്ക് പുട്ടുപൊടി സ്വന്തമാക്കാം !! ഓഫറുമായി സപ്ലൈക്കോ

Apr 2, 2026 11:27 AM

വോട്ട് ചെയ്താല്‍ ഒരു രൂപയ്ക്ക് പുട്ടുപൊടി സ്വന്തമാക്കാം !! ഓഫറുമായി സപ്ലൈക്കോ

വോട്ട് ചെയ്താല്‍ ഒരു രൂപയ്ക്ക് പുട്ടുപൊടി സ്വന്തമാക്കാം !! ഓഫറുമായി...

Read More >>
ചുവന്ന കൊടിക്കാരെ ഭരണത്തിൽനിന്നു മാറ്റണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ

Apr 2, 2026 10:48 AM

ചുവന്ന കൊടിക്കാരെ ഭരണത്തിൽനിന്നു മാറ്റണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ

ചുവന്ന കൊടിക്കാരെ ഭരണത്തിൽനിന്നു മാറ്റണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി...

Read More >>
പോസ്റ്റൽ വോട്ടിങ് കേന്ദ്രത്തിലെ ബാലറ്റ് ബോക്സ് തുറന്നു വച്ചതിനെതിരെ പരാതി

Apr 1, 2026 02:52 PM

പോസ്റ്റൽ വോട്ടിങ് കേന്ദ്രത്തിലെ ബാലറ്റ് ബോക്സ് തുറന്നു വച്ചതിനെതിരെ പരാതി

പോസ്റ്റൽ വോട്ടിങ് കേന്ദ്രത്തിലെ ബാലറ്റ് ബോക്സ് തുറന്നു വച്ചതിനെതിരെ...

Read More >>
വധശ്രമ കേസിൽ സ്ഥിരം കുറ്റവാളികളായ ആറു പേർ അറസ്റ്റിൽ

Apr 1, 2026 01:25 PM

വധശ്രമ കേസിൽ സ്ഥിരം കുറ്റവാളികളായ ആറു പേർ അറസ്റ്റിൽ

വധശ്രമ കേസിൽ സ്ഥിരം കുറ്റവാളികളായ ആറു പേർ...

Read More >>
പന്തളത്തെ കവർച്ച കേസിൽ കൊടും കുറ്റവാളി പിടിയിൽ

Mar 31, 2026 04:15 PM

പന്തളത്തെ കവർച്ച കേസിൽ കൊടും കുറ്റവാളി പിടിയിൽ

പന്തളത്തെ കവർച്ച കേസിൽ കൊടും കുറ്റവാളി...

Read More >>
 ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത ; ഇന്ന് 3 ജില്ലകളിൽ യെല്ലോ അല‍ർട്ട്;

Mar 31, 2026 02:49 PM

ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത ; ഇന്ന് 3 ജില്ലകളിൽ യെല്ലോ അല‍ർട്ട്;

ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത ; ഇന്ന് 3 ജില്ലകളിൽ യെല്ലോ...

Read More >>
Top Stories