സ്ത്രീ വിരുദ്ധരായ ഒരുകൂട്ടം ആളുകളാണ് വീണാ ജോർജിനെ കണ്ണൂരിൽ ആക്രമിച്ചത് ; എം. സ്വരാജ്

സ്ത്രീ വിരുദ്ധരായ ഒരുകൂട്ടം ആളുകളാണ് വീണാ ജോർജിനെ കണ്ണൂരിൽ ആക്രമിച്ചത് ; എം. സ്വരാജ്
Apr 7, 2026 11:13 AM | By Editor

സ്ത്രീ വിരുദ്ധരായ ഒരുകൂട്ടം ആളുകളാണ് വീണാ ജോർജിനെ കണ്ണൂരിൽ ആക്രമിച്ചത് ; എം. സ്വരാജ്

പത്തനംതിട്ട ∙ സ്ത്രീ വിരുദ്ധരായ ഒരുകൂട്ടം ആളുകളാണ് ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോർജിനെ കണ്ണൂരിൽ ആക്രമിച്ചതെന്ന് സിപിഎം നേതാവ് എം.സ്വരാജ് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ടൗൺ സ്ക്വയറിൽ പ്രസംഗിക്കുകയായിരുന്നു. അടിസ്ഥാനമില്ലാത്ത കേസ് ആയിരുന്നെങ്കിൽ പ്രതികളായ കെഎസ്‌യുക്കാർക്ക് ആദ്യം തന്നെ ജാമ്യം ലഭിക്കുമായിരുന്നു. ഇവർ ശിക്ഷിക്കപ്പെടും .

ശസ്‌ത്രക്രിയയിൽവീഴ്ചകൾ സംഭവിച്ചതിനു മന്ത്രിയെയാണോ ആക്രമിക്കേണ്ടത്. വീഴ്ചകൾ എല്ലാ കാലത്തും സംഭവിക്കാറുണ്ട്. മന്ത്രിമാർ തിരുത്താൻ നേതൃത്വം കൊടുക്കുന്നവരാണ്. അവരെ വ്യക്തിഹത്യ നടത്തി തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്നു കരുതേണ്ടന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയെ കണ്ണൂരിൽ കായികമായി ആക്രമിച്ചവർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയാണെന്ന് സിപിഎം നേതാവ് ടി.എം തോമസ് ഐസക് പറഞ്ഞു. ശരത്ചന്ദ്ര കുമാർ അധ്യക്ഷനായിരുന്നു. എം.വി സഞ്ജു, ഓമല്ലൂർ ശങ്കരൻ, സക്കീർ ഹുസൈൻ, എൻ.സജി കുമാർ, മനോജ് മാധവശേരി, നിസാർ നൂർമഹൽ, മാത്യു മരോട്ടിമൂട്ടിൽ, വർഗീസ് മുളയ്ക്കൻ, ബി. ഹരിദാസ്, മനു വാസുദേവ്, സത്യൻ കണ്ണങ്കര എന്നിവർ പ്രസംഗിച്ചു.

veena-george-attack-news

Related Stories
ബസും കാറും കൂട്ടിയിടിച്ചു; അച്ഛനും മകനും പരിക്ക്

Apr 7, 2026 10:51 AM

ബസും കാറും കൂട്ടിയിടിച്ചു; അച്ഛനും മകനും പരിക്ക്

ബസും കാറും കൂട്ടിയിടിച്ചു; അച്ഛനും മകനും...

Read More >>
പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ഒരുക്കം പൂര്‍ണം: ജില്ല കലക്ടര്‍

Apr 7, 2026 10:51 AM

പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ഒരുക്കം പൂര്‍ണം: ജില്ല കലക്ടര്‍

പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് ഒരുക്കം പൂര്‍ണം: ജില്ല...

Read More >>
ഭാര്യ പിണങ്ങിപ്പോയി, ട്രാൻസ്ഫോമറിന് മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി

Apr 6, 2026 12:09 PM

ഭാര്യ പിണങ്ങിപ്പോയി, ട്രാൻസ്ഫോമറിന് മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി

ഭാര്യ പിണങ്ങിപ്പോയി, ട്രാൻസ്ഫോമറിന് മുകളിൽ യുവാവിന്റെ ആത്മഹത്യാ...

Read More >>
 വാഗ്ദാനങ്ങൾ പാലിച്ചു; രണ്ടാം എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പുറത്തിറക്കി മുഖ്യമന്ത്രി.

Apr 6, 2026 11:27 AM

വാഗ്ദാനങ്ങൾ പാലിച്ചു; രണ്ടാം എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പുറത്തിറക്കി മുഖ്യമന്ത്രി.

വാഗ്ദാനങ്ങൾ പാലിച്ചു; രണ്ടാം എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പുറത്തിറക്കി...

Read More >>
 മരണത്തിലും പിരിയാതെ ആ ചങ്ങാത്തം; പന്തളത്തെ കണ്ണീരിലാഴ്ത്തി അസ്‌ലമും ജമീലും വിടവാങ്ങി

Apr 6, 2026 10:25 AM

മരണത്തിലും പിരിയാതെ ആ ചങ്ങാത്തം; പന്തളത്തെ കണ്ണീരിലാഴ്ത്തി അസ്‌ലമും ജമീലും വിടവാങ്ങി

മരണത്തിലും പിരിയാതെ ആ ചങ്ങാത്തം; പന്തളത്തെ കണ്ണീരിലാഴ്ത്തി അസ്‌ലമും ജമീലും...

Read More >>
പ​ത്ത​നം​തി​ട്ടജി​ല്ല​യി​ല്‍ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉയരുന്നു ;ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍

Apr 2, 2026 12:10 PM

പ​ത്ത​നം​തി​ട്ടജി​ല്ല​യി​ല്‍ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉയരുന്നു ;ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍

പ​ത്ത​നം​തി​ട്ടജി​ല്ല​യി​ല്‍ ചൂ​ട് ക്ര​മാ​തീ​ത​മാ​യി ഉയരുന്നു ;ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍...

Read More >>
Top Stories