അടൂർ : ഏനാദിമംഗലം കടമാൻകുഴിയിലെ വാടകവീട്ടിൽനിന്ന് കഞ്ചാവുമായി ദമ്പതിമാരെ എക്സൈസ് വിഭാഗം അറസ്റ്റുചെയ്തു. കടമാൻകുഴിയിൽ മൈലിവേലിൽ വിക്രമൻ എന്ന ശ്രീകുമാറിനെയും ഭാര്യ ലതയെയുമാണ് അറസ്റ്റുചെയ്തത്.
അടൂർ എക്സൈസ് സർക്കിൾ പാർട്ടിയും റെയ്‌ഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 60 ഗ്രാം കഞ്ചാവുമായി ഇവരെ പിടികൂടിയത്. അടൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. അൻഷാദിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്.
adoor
