കൈപ്പട്ടൂരിൽ ബസുകൾ കൂട്ടിയിടിച്ചു
കൈപ്പട്ടൂർ : കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. കൈപ്പട്ടൂർ പുത്തൻകുരിശ് ജങ്ഷനിലെ വളവിന് സമീപം ആയിരുന്നു അപകടം. യാത്രക്കാരായ ജൂലി, സുധാകരൻ, റിജി എന്നിവർക്കാണ് പരിക്കേറ്റത്. ജൂലിയുടെ മൂക്കിനും സുധാകരന്റെയും റിജിയുടെയും നെറ്റിക്കുമാണ് പരിക്ക്. രണ്ട് ബസും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു. സ്വകാര്യ ബസിന്റെ പിന്നിലാണ് കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ചത്. എതിരേവന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ സ്വകാര്യബസ് പെട്ടെന്ന് നിർത്തിയപ്പോൾ പിന്നാലെയെത്തിയ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
accident
