കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ആശയക്കു‍ഴപ്പത്തിലായി യുഡിഎഫ് സർക്കാർ

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ആശയക്കു‍ഴപ്പത്തിലായി യുഡിഎഫ് സർക്കാർ
May 30, 2026 10:28 AM | By Editor

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ ആശയക്കു‍ഴപ്പത്തിലായി യുഡിഎഫ് സർക്കാർ. മാനദണ്ഡം തയ്യാറാക്കുന്നതിൽ അന്തിമ തീരുമാനം ആയില്ല. ജൂൺ 15 മുതൽ പദ്ധതി നടപ്പാക്കി തുടങ്ങും എന്നാണ് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പക്ഷെ ഇതുവരെയും ഏങ്ങനെ പദ്ധതി നടപ്പിലാക്കണം എന്നതിൽ ഒരു മാനദണ്ഡം തയ്യാറാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല.

സ്ത്രീകൾക്ക് പൂർണമായും സൗജ്യന്യ യാത്ര നൽകുകയാണെങ്കിൽ പ്രതിമാസം 112 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കെഎസ്ആർടിസി നൽകുന്ന പ്രാഥമിക റിപ്പോർട്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിലേക്ക് മാത്രമായി സൗജന്യ യാത്ര ചുരുക്കിയാൽ മതിയോയെന്നും അല്ലങ്കിൽ ദീർഘ ദൂര ബസുകളിലേക്കും സൗജന്യ യാത്ര നൽകേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ താരുമാനത്തിലേക്ക് എത്താനും സാധിച്ചിട്ടില്ല.

ഈ പശ്ചാത്തലത്തിൽ ജൂൺ 15 മുതൽ പ്രഖ്യാപിച്ച സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും എന്നതാണ് സർക്കാരിന് മുന്നിൽ ആശങ്കായി നിൽക്കുന്നത്. വരും ദിവസങ്ങള‍ിൽ ഇത് സംബന്ധിച്ച് തിരക്കിട്ട യോഗങ്ങൾ മുഖ്യമന്തിയുടെ നേതൃത്വത്തിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം വിനോദ സഞ്ചാരം, തീർഥാടനം ഉൾപ്പെടെയുള്ള മേഖലകളിലും സ്ത്രീകളുടെ യാത്ര സൗജന്യമാക്കുമെന്നായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനം. എന്നാൽ നിലവിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ അത് നടപ്പാക്കാൻ സാധിക്കില്ല എന്നതാണ് വകുപ്പ് തന്നെ വിലയിരുത്തിയിട്ടുള്ളത്.

ksrtc

Related Stories
പ്രതിഷേധം ഫലം കണ്ടു: കോഴഞ്ചേരി പാലത്തിനടിയിലെ നിർമാണാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു

May 29, 2026 04:24 PM

പ്രതിഷേധം ഫലം കണ്ടു: കോഴഞ്ചേരി പാലത്തിനടിയിലെ നിർമാണാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു

പ്രതിഷേധം ഫലം കണ്ടു: കോഴഞ്ചേരി പാലത്തിനടിയിലെ നിർമാണാവശിഷ്ടങ്ങൾ നീക്കം...

Read More >>
ഇ.ഡി. റെയ്ഡ്; പ്രതിഷേധമാർച്ചുമായി സി.പി.എം.

May 28, 2026 10:56 AM

ഇ.ഡി. റെയ്ഡ്; പ്രതിഷേധമാർച്ചുമായി സി.പി.എം.

ഇ.ഡി. റെയ്ഡ്; പ്രതിഷേധമാർച്ചുമായി...

Read More >>
ആൽമരത്തിന്റെ കൊമ്പുകൾ എം.ടി.എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു

May 27, 2026 12:19 PM

ആൽമരത്തിന്റെ കൊമ്പുകൾ എം.ടി.എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു

ആൽമരത്തിന്റെ കൊമ്പുകൾ എം.ടി.എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്കും യാത്രക്കാർക്കും...

Read More >>
പത്തനംതിട്ട കോന്നി സ്വദേശി കണ്ണൂരിന്റെ പുതിയ അസിസ്‌റ്റന്റ് കലക്ടർ സ്വാതി എസ്. ഐഎഎസ് ചുമതലയേറ്റു

May 27, 2026 11:21 AM

പത്തനംതിട്ട കോന്നി സ്വദേശി കണ്ണൂരിന്റെ പുതിയ അസിസ്‌റ്റന്റ് കലക്ടർ സ്വാതി എസ്. ഐഎഎസ് ചുമതലയേറ്റു

പത്തനംതിട്ട കോന്നി സ്വദേശി കണ്ണൂരിന്റെ പുതിയ അസിസ്‌റ്റന്റ് കലക്ടർ സ്വാതി എസ്. ഐഎഎസ് ചുമതലയേറ്റു...

Read More >>
പത്തനംതിട്ടയിലെ ഗ്രീൻ ഫോറസ്റ്റ് ടൂറിസിന് ടൂറിസം  മിഷൻ്റെ അംഗീകാരം

May 27, 2026 08:07 AM

പത്തനംതിട്ടയിലെ ഗ്രീൻ ഫോറസ്റ്റ് ടൂറിസിന് ടൂറിസം മിഷൻ്റെ അംഗീകാരം

പത്തനംതിട്ടയിലെ ഗ്രീൻ ഫോറസ്റ്റ് ടൂറിസിന് ടൂറിസം മിഷൻ്റെ...

Read More >>
പമ്പാനദിയിലെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടുത്തുന്ന തടസ്സങ്ങൾ നീക്കാതെ കൂടുതൽ മാലിന്യം തള്ളി പൊതുമരാമത്ത് വകുപ്പ്.

May 26, 2026 01:43 PM

പമ്പാനദിയിലെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടുത്തുന്ന തടസ്സങ്ങൾ നീക്കാതെ കൂടുതൽ മാലിന്യം തള്ളി പൊതുമരാമത്ത് വകുപ്പ്.

പമ്പാനദിയിലെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടുത്തുന്ന തടസ്സങ്ങൾ നീക്കാതെ കൂടുതൽ മാലിന്യം തള്ളി പൊതുമരാമത്ത്...

Read More >>
Top Stories