സംസ്ഥാനത്തെ എക്സൈസ് നയത്തിൽ മാറ്റം വരും; മദ്യശാലകളുടെ പ്രവർത്തനങ്ങളിലും മാറ്റമുണ്ടാകും, നിർദ്ദേശങ്ങൾ എഴുതി നൽകാൻ ഉദ്യോഗസ്ഥരോട് എക്സൈസ് മന്ത്രി എം. ലിജു

സംസ്ഥാനത്തെ എക്സൈസ് നയത്തിൽ മാറ്റം വരും; മദ്യശാലകളുടെ പ്രവർത്തനങ്ങളിലും മാറ്റമുണ്ടാകും, നിർദ്ദേശങ്ങൾ എഴുതി നൽകാൻ ഉദ്യോഗസ്ഥരോട് എക്സൈസ് മന്ത്രി എം. ലിജു
May 30, 2026 11:23 AM | By Editor

സംസ്ഥാനത്തെ എക്സൈസ് നയത്തിൽ മാറ്റം വരും; മദ്യശാലകളുടെ പ്രവർത്തനങ്ങളിലും മാറ്റമുണ്ടാകും, നിർദ്ദേശങ്ങൾ എഴുതി നൽകാൻ ഉദ്യോഗസ്ഥരോട് എക്സൈസ് മന്ത്രി എം. ലിജു

സംസ്ഥാനത്തെ മദ്യനയത്തിലും എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങളിലും പുതിയ സർക്കാർ വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. എക്സൈസ് വകുപ്പിനെ ആധുനികവൽക്കരിക്കാനും 'വിമുക്തി' ലഹരി വിരുദ്ധ പദ്ധതി ശക്തിപ്പെടുത്താനും അംഗബലം വർദ്ധിപ്പിക്കാനും തീരുമാനമായി.

തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് നയത്തിലും എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങളിലും വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി പുതിയ സർക്കാർ. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് എക്സൈസ് മന്ത്രി എം. ലിജു ഇത് സംബന്ധിച്ച നിർണ്ണായക സൂചനകൾ നൽകിയത്. വകുപ്പിന്റെ നയങ്ങളിലും പ്രവർത്തനങ്ങളിലും വരും ദിവസങ്ങളിൽ സമൂലമായ മാറ്റങ്ങൾ പ്രകടമാകുമെന്നും മന്ത്രി വ്യക്തമാക്കി. എക്സൈസ് നയം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ശുപാർശകളും നിർദ്ദേശങ്ങളും എഴുതി നൽകാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരി വിപത്തിനെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'വിമുക്തി' പദ്ധതിയെ കൂടുതൽ ജനകീയമാക്കാനും ശക്തിപ്പെടുത്താനുമാണ് തീരുമാനം. എക്സൈസ് വകുപ്പിനെ പൂർണ്ണമായി ആധുനികവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി കേസന്വേഷണങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ ഫോൺ രേഖകൾ ശേഖരിക്കാനുള്ള അനുമതിയടക്കം ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ വകുപ്പിന് ലഭ്യമാക്കും. നിലവിലുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ എക്സൈസ് വകുപ്പിന്റെ അംഗബലം വർദ്ധിപ്പിക്കുമെന്നും മന്ത്രി ഉന്നതതല യോഗത്തിൽ ഉറപ്പുനൽകി.

.

state-liquor-policy-change-changes-in-the-operations-of-liquor-shops-says-minister-m-liju

Related Stories
 മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു,

May 28, 2026 03:57 PM

മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു,

മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച കാർ...

Read More >>
 തിരുവനന്തപുരത്ത് ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം; റൈഡ് പൊട്ടി വീണു

May 28, 2026 03:16 PM

തിരുവനന്തപുരത്ത് ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം; റൈഡ് പൊട്ടി വീണു

തിരുവനന്തപുരത്ത് ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം; റൈഡ് പൊട്ടി...

Read More >>
പെട്രോൾ വില ഇനിയും കൂടുമോ?

May 23, 2026 04:08 PM

പെട്രോൾ വില ഇനിയും കൂടുമോ?

പെട്രോൾ വില ഇനിയും കൂടുമോ?...

Read More >>
സംസ്ഥാനത്ത് ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത

May 22, 2026 10:20 AM

സംസ്ഥാനത്ത് ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട നേരിയ മഴക്ക്...

Read More >>
16–ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ അക്ഷരമാല ക്രമത്തിൽ

May 21, 2026 11:11 AM

16–ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ അക്ഷരമാല ക്രമത്തിൽ

16–ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ അക്ഷരമാല...

Read More >>
ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമോ? മറുപടിയുമായി  വിദ്യാഭ്യാസ മന്ത്രി എൻ .ഷംസുദ്ദീൻ

May 21, 2026 10:39 AM

ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമോ? മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി എൻ .ഷംസുദ്ദീൻ

ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമോ? മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി എൻ...

Read More >>
Top Stories