പത്തനംതിട്ട ജില്ലാ ബാർ അസോസിയേഷന് പുതിയ നേതൃത്വം. 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ മേയ് 30-ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഔദ്യോഗികമായി തിരഞ്ഞെടുത്തു.
അഡ്വക്കേറ്റ് ബിജു എം. തങ്കച്ചനാണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. അഡ്വക്കേറ്റ് ദിനേഷ് ബി. സെക്രട്ടറിയായും അഡ്വക്കേറ്റ് ദീപു പീതാംബരൻ ട്രഷററായും ചുമതലയേൽക്കും. പ്രധാന ഭാരവാഹികൾക്ക് പുറമെ, സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പന്ത്രണ്ടംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
അഡ്വക്കേറ്റ് അനിൽ പി. നായർ, അഡ്വക്കേറ്റ് ജേക്കബ് എബ്രഹാം, അഡ്വക്കേറ്റ് ഷീബ എസ്. വൈ., അഡ്വക്കേറ്റ് സിനി കെ. ജെ., അഡ്വക്കേറ്റ് സീമ എസ്., അഡ്വക്കേറ്റ് അനീഷ് കുമാർ പി. ടി. എന്നിവർ കമ്മിറ്റിയിലുണ്ട്. അഡ്വക്കേറ്റ് കപിൽ വി. സി., അഡ്വക്കേറ്റ് അഖിൽ ആർ. കുറുപ്പ്, അഡ്വക്കേറ്റ് സമീർ റോഷൻ ഷംനാദ്, അഡ്വക്കേറ്റ് അനുപമ എസ്., അഡ്വക്കേറ്റ് ക്രിസ്റ്റീന പി. ജോർജ്, അഡ്വക്കേറ്റ് ഭരത് ബാബു എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ
]അഭിഭാഷകരുടെ ക്ഷേമപ്രവർത്തനങ്ങൾക്കും കോടതി സമുച്ചയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകി മുന്നോട്ട് പോകുമെന്ന് പുതിയ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പത്തനംതിട്ടയിൽ നിന്നും വാർത്താവിഭാഗം.
Pathanamthitta
