പത്തനംതിട്ട: ഡിഫറൻ്റ് ലി ഏബിൾഡ് പേർസൺസ് ആന്റ് പേരന്റ്സ് അസോസിയേഷൻ ഓഫ് കേരളയുടെ സംസ്ഥാനതല ഭിന്നശേഷി ശാക്തീകരണ സംഗമം പത്തനംതിട്ട ടൗൺ വൈ.എം.സി.എ (YMCA) ഹാളിൽ സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം അഡ്വ. അബിൻ വർക്കി എം.എൽ.എ നിർവ്വഹിച്ചു.
അസോസിയേഷൻ രക്ഷാധികാരി സാമുവേൽ പ്രക്കാനം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭിന്നശേഷിക്കാർക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം പത്തനംതിട്ട നഗരസഭാ അധ്യക്ഷ സിന്ധു അനിൽ നിർവ്വഹിച്ചു. തുടർന്ന് സ്കൂൾ കുട്ടികൾക്കായുള്ള പഠനോപകരണങ്ങളുടെ വിതരണം കെ. എം. രാജ നിർവ്വഹിച്ചു.
ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. സിയാദ്, ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മാലൂർ മുരളീധരൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം ഡേവിഡ് റജി മാത്യം, കെ. മന്മഥൻ നായർ, അനിത ആർ. പിള്ള, ഹാജിറ ജബ്ബാർ, ഷൈനി ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡൻ്റ് ജി. സദാനന്ദൻ നായർ ആണ് നിർവ്വഹിച്ചത്.
Pathanamthitta
