പത്തനംതിട്ട കടമ്മനിട്ടയിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു

പത്തനംതിട്ട കടമ്മനിട്ടയിൽ  വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു
Jul 9, 2026 11:49 AM | By Editor

പത്തനംതിട്ട കടമ്മനിട്ടയിൽ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു

പത്തനംതിട്ട∙ വീട്ടിലെ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലി മുക്കിൽ അടയ്ക്ക മാവുങ്കൽ മാത്തുകുട്ടിയാണ് (75) മരിച്ചത്. ശാരീരിക പരിമിതി ഉള്ള ആളായിരുന്നു. വീടിന്റെ പുറത്തു ഗേറ്റിനോട് ചേർന്ന് കാർ പാർക്കിങ് ഷെഡിന് അടുത്താണ് ലിഫ്റ്റ് സ്ഥാപിച്ചിരുന്നത് . കാർ പാർക്ക് ചെയ്തശേഷമാണ് മാത്തുകുട്ടി ലിഫ്റ്റിലേക്ക് കയറിയത്. വലിയ ശബ്ദം കേട്ട് മാത്തുക്കുട്ടിയുടെ ഭാര്യ പുറത്തേക്കു വന്നപ്പോൾ തല ലിഫ്റ്റിൽ കുടുങ്ങിയ നിലയിലായിരുന്നു.

വെട്ടുകത്തി ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.നാട്ടുകാരും ബന്ധുക്കളും ഉടൻ തന്നെ ഫയർ‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഫയർ‍ഫോഴ്സ് എത്തിയപ്പോൾ ലിഫ്റ്റിനുള്ളിലെ ഇരുമ്പ് പൈപ്പിൽ തല കുടുങ്ങിയ നിലയിലായിരുന്നു.മാത്തുകുട്ടിയെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു .ആറൻമുള പൊലീസ് പോലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തിന്റെ കാരണം എന്താണെന്ന് പോലീസ് പരിശോധിക്കുകയാണ് .പരിശോധിക്കുന്നു. വീട് ഉയരത്തിലാണ്. മാതാപിതാക്കൾക്ക് പടികൾ കയറാൻ ബുദ്ധിമുട്ടുള്ളതിനാൽ 2 വർഷം മുൻപ് മക്കൾ തന്നെയാണ് മാതാപിതാക്കൾക്ക് വേണ്ടി വീട്ടിലേക്ക് കയറുന്നതിനായി ലിഫ്റ്റ് നിർമിച്ചത് നൽകിയത് . ആറൻമുള പൊലീസ് സ്ഥലത്തെത്തി. കെഎസ്ആർടിസിയിൽനിന്ന് വിരമിച്ചയാളാണ് മാത്തുക്കുട്ടി. മക്കൾ വിദേശത്താണ്.

Elderly man dies after his head gets trapped in home lift at Kadammanitta Pathanamthitta

Related Stories
സൗജന്യ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും  നടത്തി

Jul 9, 2026 10:56 AM

സൗജന്യ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും നടത്തി

സൗജന്യ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും നടത്തി...

Read More >>
റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്താഴം  പദ്ധതി

Jul 8, 2026 11:30 AM

റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്താഴം പദ്ധതി

റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്താഴം ...

Read More >>
പോക്‌സോ കേസ് : യുവാവിന് കഠിന തടവും പിഴയും ശിക്ഷ

Jul 8, 2026 10:26 AM

പോക്‌സോ കേസ് : യുവാവിന് കഠിന തടവും പിഴയും ശിക്ഷ

പോക്‌സോ കേസ് : യുവാവിന് കഠിന തടവും പിഴയും...

Read More >>
പി. കെ ജേക്കബിനെയും കൂട്ടരേയും  കോൺഗ്രസിൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു

Jul 7, 2026 12:04 PM

പി. കെ ജേക്കബിനെയും കൂട്ടരേയും കോൺഗ്രസിൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു

പി. കെ ജേക്കബിനെയും കൂട്ടരേയും കോൺഗ്രസിൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു...

Read More >>
സ്കൂൾ കുട്ടികളുടെ ബാഗിൽ തൊടരുതെന്ന ബാലാവകാശ കമ്മിഷന്റെ നിലപാട് പ്രയോഗികമല്ല, അത് മാറ്റണം : മന്ത്രി രമേശ് ചെന്നിത്തല

Jul 7, 2026 10:55 AM

സ്കൂൾ കുട്ടികളുടെ ബാഗിൽ തൊടരുതെന്ന ബാലാവകാശ കമ്മിഷന്റെ നിലപാട് പ്രയോഗികമല്ല, അത് മാറ്റണം : മന്ത്രി രമേശ് ചെന്നിത്തല

സ്കൂൾ കുട്ടികളുടെ ബാഗിൽ തൊടരുതെന്ന ബാലാവകാശ കമ്മിഷന്റെ നിലപാട് പ്രയോഗികമല്ല, അത് മാറ്റണം : മന്ത്രി രമേശ്...

Read More >>
പത്തനംതിട്ട ആറന്മുളയിൽ  വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു

Jul 6, 2026 03:37 PM

പത്തനംതിട്ട ആറന്മുളയിൽ വീണ്ടും ഷിഗല്ലെ സ്ഥിരീകരിച്ചു

പത്തനംതിട്ട ആറന്മുളയിൽ വീണ്ടും ഷിഗല്ലെ...

Read More >>
Top Stories