ഓപ്പറേഷൻ 'സൈ – ഹണ്ട്': പത്തനംതിട്ടയിൽ യുവതി പിടിയിൽ, ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്

 ഓപ്പറേഷൻ 'സൈ – ഹണ്ട്': പത്തനംതിട്ടയിൽ യുവതി പിടിയിൽ, ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്
Jul 30, 2026 03:35 PM | By Editor

പത്തനംതിട്ട : സംസ്ഥാനത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി പോലീസ് നടപ്പാക്കിയ ഓപ്പറേഷൻ ‘സൈ – ഹണ്ടിന്റെ‘ ഭാഗമായി പത്തനംതിട്ടയിൽ ഒരു യുവതി പിടിയിലായി. ഇടത്തിട്ട ജയാലയം വീട്ടിൽ 40 വയസുകാരിയായ ജയമോളെയാണ് കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി 10 കേന്ദ്രങ്ങളിലാണ് പോലീസ് ഒരേസമയം മിന്നൽ പരിശോധന നടത്തിയത്. ഈ പരിശോധനകൾക്കിടയിലാണ് കൊടുമൺ പോലീസിന്റെ പിടിയിലായ ജയമോൾ കുടുങ്ങുന്നത്.ഇവരിൽ നിന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചു എന്ന് കരുതുന്ന മൊബൈൽ ഫോൺ, വിവിധ ബാങ്കുകളുടെ എ.റ്റി.എം കാർഡുകൾ, പാൻ കാർഡ് എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതി നടത്തിയ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, സംശയകരമായ സാഹചര്യത്തിൽ രണ്ട് ലക്ഷത്തി അറുപതിനായിരത്തി എണ്ണൂറ് (2,60,800) രൂപയുടെ പണമിടപാട് ഇവർ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

ഓപ്പറേഷൻ ‘സൈ – ഹണ്ടിന്റെ‘ ഭാഗമായി ജില്ലയിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് പോലീസ് തീരുമാനം. പ്രതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Pathanamthitta

Related Stories
കോഴഞ്ചേരി വാഹനാപകടം: കാറിന്റെ ഡോർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ബസിടിച്ച് മരിച്ചു

Jul 30, 2026 10:36 AM

കോഴഞ്ചേരി വാഹനാപകടം: കാറിന്റെ ഡോർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ബസിടിച്ച് മരിച്ചു

കോഴഞ്ചേരി വാഹനാപകടം: കാറിന്റെ ഡോർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ബസിടിച്ച്...

Read More >>
പോലീസ് ആണെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം

Jul 29, 2026 12:42 PM

പോലീസ് ആണെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം

പോലീസ് ആണെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ...

Read More >>
കോന്നി പഞ്ചായത്തോഫീസിന് മുൻപിൽ നിർമിച്ചിരുന്ന കോൺക്രീറ്റ് തൂൺ പൊളിച്ചുമാറ്റി

Jul 28, 2026 04:23 PM

കോന്നി പഞ്ചായത്തോഫീസിന് മുൻപിൽ നിർമിച്ചിരുന്ന കോൺക്രീറ്റ് തൂൺ പൊളിച്ചുമാറ്റി

കോന്നി പഞ്ചായത്തോഫീസിന് മുൻപിൽ നിർമിച്ചിരുന്ന കോൺക്രീറ്റ് തൂൺ...

Read More >>
കോന്നി ഗവ. മെഡിക്കൽ കോളജിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർണമായി നിലച്ചു

Jul 28, 2026 03:36 PM

കോന്നി ഗവ. മെഡിക്കൽ കോളജിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർണമായി നിലച്ചു

കോന്നി ഗവ. മെഡിക്കൽ കോളജിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർണമായി...

Read More >>
 കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചുമതലയേറ്റു

Jul 27, 2026 03:54 PM

കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചുമതലയേറ്റു

കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാനായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ചുമതലയേറ്റു;...

Read More >>
 ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്ക് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

Jul 27, 2026 12:18 PM

ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്ക് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

ജില്ലയിലെ സബ് ഇൻസ്പെക്ടർമാർക്ക് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശീലന പരിപാടി...

Read More >>
Top Stories