പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി
Jul 28, 2026 02:25 PM | By Editor

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്ക് ഉടൻ സസ്പെൻഷൻ നടപടി

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡി നിർദേശം നൽകി. തിങ്കളാഴ്ച ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ തീരുമാനം. ഓർഡിനറി ബസുകളിൽ ആറ് ക്രമക്കേടുകൾ കൂടി കണ്ടെത്തിയതായി വിജിലൻസ് വിഭാഗം യോഗത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു . പ്രിയദർശിനി സർവീസുകളിലെ യാത്രക്കാരുടെ എണ്ണവും കളക്ഷനും ഓരോ ഡിപ്പോയും അതത് ദിവസം പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം സൂക്ഷിക്കണമെന്നും പരമാവധി ഓർഡിനറി ബസുകൾ പരിശോധിക്കാൻ വിജിലൻസ് സ്ക്വാഡുകൾക്ക് നിർദേശം നൽകിയതായും വിജിലൻസ് ഓഫീസർ അറിയിച്ചു.

പ്രിയദർശിനി ടിക്കറ്റുകളുടെ എണ്ണവും ആകെ ടിക്കറ്റ് നിരക്കും എല്ലാ ദിവസവും രേഖപ്പെടുത്തണമെന്ന് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. രേഖപ്പെടുത്തിയ വിവരങ്ങൾ ടിക്കറ്റ് ആൻഡ് കാഷ് സൂപ്രണ്ടും ഓഡിറ്റ് സൂപ്രണ്ടും പരിശോധിച്ച് ഒപ്പുവെക്കണം. പ്രതിദിന കളക്ഷൻ രേഖപ്പെടുത്തുന്ന സി-ഡിറ്റ് പ്രോഗ്രാമിലും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. ഇതിൽ വീഴ്ച വരുത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിനൊപ്പം അച്ചടക്ക നടപടിയും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

If fraud is detected in Priyadarshini services, the employees concerned will be placed under suspension immediately

Related Stories
പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

Sep 2, 2026 03:54 PM

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു...

Read More >>
സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

Aug 15, 2026 02:11 PM

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍...

Read More >>
വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

Aug 13, 2026 03:55 PM

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി...

Read More >>
പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

Jul 31, 2026 03:59 PM

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ...

Read More >>
മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

Jul 31, 2026 02:28 PM

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍...

Read More >>
തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില  വര്‍ധിച്ചു

Jul 21, 2026 01:19 PM

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു

തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണവില ...

Read More >>
Top Stories