ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദ്വാരപാലക ശില്പപാളികള്‍ ഇളക്കിമാറ്റിയിട്ട് ഒരു വര്‍ഷം; ഇതുവരെയും കുറ്റപത്രം സമര്‍പ്പിച്ചില്ല

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദ്വാരപാലക ശില്പപാളികള്‍ ഇളക്കിമാറ്റിയിട്ട് ഒരു വര്‍ഷം; ഇതുവരെയും കുറ്റപത്രം സമര്‍പ്പിച്ചില്ല
Sep 7, 2026 03:59 PM | By Editor

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദ്വാരപാലക ശില്പപാളികള്‍ ഇളക്കിമാറ്റിയിട്ട് ഒരു വര്‍ഷം; ഇതുവരെയും കുറ്റപത്രം സമര്‍പ്പിച്ചില്ല

പത്തനംതിട്ട : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ക്ഷേത്രത്തിലെ ദ്വാരപാലക ശില്പ പാളികള്‍ വീണ്ടും സ്വര്‍ണ്ണം പൂശുവാന്‍ ഇളക്കിയെടുത്തിട്ട് സെപ്റ്റംബര്‍ 7 ന് ഒരു വര്‍ഷം തികയുമ്പോള്‍ അന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 7 ന് രാത്രിയിലാണ് പാളികള്‍ അഴിച്ചെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയത്. 2019 ല്‍ ദേവസ്വം ബോര്‍ഡിന്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടന്ന സ്വര്‍ണ്ണക്കൊള്ള ദേവസ്വം വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുന്നതിനായി കേരള ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.

2025 ഒക്ടോബര്‍ 10 ന് ആരംഭിച്ച എസ്.ഐ.റ്റി അന്വേഷണത്തില്‍ 11 മാസങ്ങള്‍ പിന്നിട്ടിട്ടും പ്രാഥമിക കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതികള്‍ എല്ലാവരും ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. ഹൈക്കോടതി നിയോഗിച്ച ദേവസ്വം സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ വിലപിടിപ്പുള്ള വസ്തുക്കള്‍ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുത് എന്ന ചട്ടം മറികടന്നാണ് സ്വര്‍ണ്ണപ്പാളികള്‍ ചെന്നെയിലേക്ക് മാറ്റിയത്. 2019 ല്‍ സ്വര്‍ണ്ണം പൂശി നല്‍കിയ സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി താന്‍ നല്‍കിയ ദ്വാരപാലക ശില്‍പ്പത്തിന്റെ താങ്ങുപീഠം കാണാതായി എന്ന് നടത്തിയ പ്രസ്താവനയാണ് കേസില്‍ വഴിത്തിരിവായത്‌. താങ്ങുപീഠം കാണാതായ സംഭവം അന്വേഷിക്കാന്‍ ഹൈക്കോടതി വിജിലന്‍സിനോട്‌ നിര്‍ദ്ദേശിച്ചിരുന്നു.

One year since the detachment of the Dvarapala (gatekeeper) sculpted panels in the Sabarimala gold robbery case; chargesheet not filed yet

Related Stories
‘നിന്നെ ആരെങ്കിലും നിര്‍ബന്ധിച്ചോ രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ എന്ന്’ ഒരു ഉദ്യോഗസ്ഥന്‍ ചോദിക്കണമെന്നുണ്ടെങ്കില്‍ അവരുടെ ഉദ്ദേശ്യം എന്താണെന്നുള്ളത് വ്യക്തമാകണം: അബിൻ വർക്കി എംഎല്‍എ

Sep 7, 2026 02:24 PM

‘നിന്നെ ആരെങ്കിലും നിര്‍ബന്ധിച്ചോ രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ എന്ന്’ ഒരു ഉദ്യോഗസ്ഥന്‍ ചോദിക്കണമെന്നുണ്ടെങ്കില്‍ അവരുടെ ഉദ്ദേശ്യം എന്താണെന്നുള്ളത് വ്യക്തമാകണം: അബിൻ വർക്കി എംഎല്‍എ

‘നിന്നെ ആരെങ്കിലും നിര്‍ബന്ധിച്ചോ രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ എന്ന്’ ഒരു ഉദ്യോഗസ്ഥന്‍ ചോദിക്കണമെന്നുണ്ടെങ്കില്‍ അവരുടെ ഉദ്ദേശ്യം...

Read More >>
ശുചിമുറി  മാലിന്യം തള്ളുന്നത് പതിവാകുന്നു ;ജനങ്ങൾ ദുരിതത്തിൽ

Sep 7, 2026 10:53 AM

ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു ;ജനങ്ങൾ ദുരിതത്തിൽ

ശുചിമുറി മാലിന്യം തള്ളുന്നത് പതിവാകുന്നു ;ജനങ്ങൾ ദുരിതത്തിൽ ...

Read More >>
ശ്രീകൃഷ്ണ ജയന്തിക്ക് അവധിയില്ല: ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

Sep 3, 2026 08:32 PM

ശ്രീകൃഷ്ണ ജയന്തിക്ക് അവധിയില്ല: ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

ശ്രീകൃഷ്ണ ജയന്തിക്ക് അവധിയില്ല: ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം...

Read More >>
നാരങ്ങാനം പഞ്ചായത്ത് ഭരണം യു.ഡി.എഫ്. പിടിച്ചു

Sep 3, 2026 10:55 AM

നാരങ്ങാനം പഞ്ചായത്ത് ഭരണം യു.ഡി.എഫ്. പിടിച്ചു

നാരങ്ങാനം പഞ്ചായത്ത് ഭരണം യു.ഡി.എഫ്....

Read More >>
ഹെൽമറ്റ് മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തിരികെ നൽകി തടിയൂരി മധ്യവയസ്ക

Sep 2, 2026 11:19 AM

ഹെൽമറ്റ് മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തിരികെ നൽകി തടിയൂരി മധ്യവയസ്ക

ഹെൽമറ്റ് മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തിരികെ നൽകി തടിയൂരി...

Read More >>
റാന്നി താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ പൂട്ടിയതോടെ രോഗികൾ ദുരിതത്തിൽ

Sep 2, 2026 10:56 AM

റാന്നി താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ പൂട്ടിയതോടെ രോഗികൾ ദുരിതത്തിൽ

റാന്നി താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ പൂട്ടിയതോടെ രോഗികൾ...

Read More >>
Top Stories