തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുവന്ന നാലു വാർഡുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പിൽ നാലിലും വിജയിച്ച് യുഡിഎഫ്

തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുവന്ന നാലു വാർഡുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പിൽ നാലിലും വിജയിച്ച് യുഡിഎഫ്
Sep 29, 2026 03:12 PM | By Editor

തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുവന്ന നാലു വാർഡുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പിൽ നാലിലും വിജയിച്ച് യുഡിഎഫ്

പത്തനംതിട്ട∙ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുവന്ന നാലു വാർഡുകളിലേക്കു നടത്തിയ ഉപതിരഞ്ഞെടുപ്പിൽ നാലിലും വിജയിച്ച് യുഡിഎഫ്. കുറ്റൂർ പഞ്ചായത്തിലെ ഓതറ, കുന്നന്താനം പഞ്ചായത്തിലെ വള്ളോക്കുന്ന്, റാന്നി പഞ്ചായത്തിലെ ബ്ലോക്കുപടി, അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തംഗമായിരിക്കെ അടൂർ എംഎൽഎയായതോടെ സി.വി.ശാന്തകുമാർ രാജിവച്ച വാർഡാണു കല്ലേലി. ഓതറയിൽ പഞ്ചായത്തംഗം മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. മറ്റു രണ്ടിടങ്ങളിൽ ജോലി ലഭിച്ചതിനെത്തുടർന്നു പഞ്ചായത്തംഗത്വം രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിലേക്കു നയിച്ചത്. ജില്ലയിൽ 67.31% പോളിങ് ആണ് രേഖപ്പെടുത്തിയത്. 2788 പേർ വോട്ട് ചെയ്തു.

റാന്നി

റാന്നി പഞ്ചായത്തിലെ ബ്ലോക്ക്പടി വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം.ആർ. രമ്യമോൾ 5 വോട്ടിന് ജയിച്ചു. രമ്യമോൾക്ക് 287 വോട്ടും എൽഡിഎഫ് സ്ഥാനാർഥി ജിസി സാബുവിന് 282 വോട്ടും എൻഡിഎയുടെ മേഘാ ജയന് 16 വോട്ടും ലഭിച്ചു. ഉപതിരഞ്ഞെടുപ്പിൽ 71.77% പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 815 വോട്ടർമാരിൽ 585 പേർ വോട്ടു ചെയ്തു. 344 സ്ത്രീകളും 241 പുരുഷൻമാരുമാണു വോട്ട് ചെയ്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 544 വോട്ടുകളാണു ചെയ്തത്. അന്നു യുഡിഎഫ് സ്ഥാനാർഥി 86 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്.

അരുവാപ്പുലം

അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിലെ അനില സുരേഷ് 112 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അനില സുരേഷ് (യുഡിഎഫ്) - 381, സുമതി രമണൻ (എൽഡിഎഫ്) -269, ബി. മായ (എൻഡിഎ) - 32 എന്നിങ്ങനെയാണ് വോട്ട് നില. പഞ്ചായത്ത് അംഗമായിരുന്ന സി.വി.ശാന്തകുമാർ അടൂർ എംഎൽഎ ആയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. അരുവാപ്പുലം പഞ്ചായത്ത് 6–ാം വാർഡായ കല്ലേലിയിൽ ഉപതിരഞ്ഞെടുപ്പിൽ 63.8% പോളിങ് നടന്നു. ആകെ 1069 വോട്ടർമാർ ഉള്ളതിൽ 682 പേർ വോട്ട് ചെയ്തു. 367 സ്ത്രീകളും 315 പുരുഷന്മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്.

കുന്നന്താനം

കുന്നന്താനം പഞ്ചായത്തിലെ വള്ളോക്കുന്ന് വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫ് സ്ഥാനാർഥി രാധാമണിയമ്മ വിജയിച്ചു. സിപിഎമ്മിൽ നിന്ന് വാർഡ് തിരിച്ചു പിടിക്കുകയായിരുന്നു. ഇവിടെ എൻഡിഎ ആണ് രണ്ടാമത് എത്തിയത്. യുഡിഎഫ്- 276, എൻഡിഎ- 274, എൽഡിഎഫ് 259 എന്നതാണ് വോട്ട് നില. കുന്നന്താനം പഞ്ചായത്ത് രണ്ടാം വാർഡായ വള്ളോക്കുന്നിലെ ഉപതിരഞ്ഞെടുപ്പിൽ 1160 വോട്ടർമാരിൽ 809 പേർ വോട്ട് രേഖപ്പെടുത്തി. 69.74% ആണു പോളിങ് ശതമാനം. 358 പുരുഷന്മാരും 451 സ്ത്രീകളുമാണു വോട്ട് രേഖപ്പെടുത്തിയത്.

കുറ്റൂർ

കുറ്റൂർ പഞ്ചായത്തിലെ ഓതറ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിലെ രതീഷ്മോൻ രവി 148 വോട്ടിനു വിജയിച്ചു. രതീഷിന്റെ പിതാവ് രവി പഞ്ചായത്ത് അംഗമായിരിക്കെ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കുറ്റൂർ പഞ്ചായത്തിലെ എട്ടാം വാർഡായ ഓതറയിൽ 64.84% പോളിങ് രേഖപ്പെടുത്തി. 1098 വോട്ടർമാരിൽ 712 പേർ വോട്ട് രേഖപ്പെടുത്തി. 342 പുരുഷന്മാരും 370 സ്ത്രീകളുമാണു വോട്ട് ചെയ്തത്.

UDF wins all four wards in the by-elections held for the vacant seats in the local bodies

Related Stories
ലക്ഷ്യം കാണിക്കവഞ്ചികൾ; അടൂർ മണക്കാല കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്നത് സ്ഥിരം മോഷ്ടാവെന്ന് സൂചന

Sep 29, 2026 01:29 PM

ലക്ഷ്യം കാണിക്കവഞ്ചികൾ; അടൂർ മണക്കാല കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്നത് സ്ഥിരം മോഷ്ടാവെന്ന് സൂചന

ലക്ഷ്യം കാണിക്കവഞ്ചികൾ; അടൂർ മണക്കാല കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്നത് സ്ഥിരം മോഷ്ടാവെന്ന്...

Read More >>
മാർത്തോമ്മാ വികസന സംഘം കോട്ടയം, കൊച്ചി ഭദ്രാസന ലഹരി വിരുദ്ധ പ്രവർത്തനം  ഉദ്ഘാടനം ചെയ്തു

Sep 29, 2026 12:12 PM

മാർത്തോമ്മാ വികസന സംഘം കോട്ടയം, കൊച്ചി ഭദ്രാസന ലഹരി വിരുദ്ധ പ്രവർത്തനം ഉദ്ഘാടനം ചെയ്തു

മാർത്തോമ്മാ വികസന സംഘം കോട്ടയം, കൊച്ചി ഭദ്രാസന ലഹരി വിരുദ്ധ പ്രവർത്തനം ഉദ്ഘാടനം ചെയ്തു...

Read More >>
മെഴുവേലി ബാങ്ക് കവർച്ചാ കേസ്: അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും; വിധി 15 വർഷത്തിന് ശേഷം

Sep 25, 2026 10:35 AM

മെഴുവേലി ബാങ്ക് കവർച്ചാ കേസ്: അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും; വിധി 15 വർഷത്തിന് ശേഷം

മെഴുവേലി ബാങ്ക് കവർച്ചാ കേസ്: അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും; വിധി 15 വർഷത്തിന്...

Read More >>
ലൈഫ് ലൈൻ ആശുപത്രിയിൽ ലോക ഫാർമസിസ്റ്റ് ദിനാചരണം: പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ ഉദ്ഘാടനം ചെയ്യും

Sep 24, 2026 04:35 PM

ലൈഫ് ലൈൻ ആശുപത്രിയിൽ ലോക ഫാർമസിസ്റ്റ് ദിനാചരണം: പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ ഉദ്ഘാടനം ചെയ്യും

ലൈഫ് ലൈൻ ആശുപത്രിയിൽ ലോക ഫാർമസിസ്റ്റ് ദിനാചരണം: പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ ഉദ്ഘാടനം...

Read More >>
പത്തനംതിട്ട-ചെങ്ങന്നൂർ റൂട്ടിൽ പുതിയ ‘പ്രിയദർശിനി’ ബസ് സർവീസ്

Sep 24, 2026 10:33 AM

പത്തനംതിട്ട-ചെങ്ങന്നൂർ റൂട്ടിൽ പുതിയ ‘പ്രിയദർശിനി’ ബസ് സർവീസ്

പത്തനംതിട്ട-ചെങ്ങന്നൂർ റൂട്ടിൽ പുതിയ ‘പ്രിയദർശിനി’ ബസ്...

Read More >>
പത്തനംതിട്ട കളക്ടറേറ്റിൽ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു

Sep 23, 2026 10:45 AM

പത്തനംതിട്ട കളക്ടറേറ്റിൽ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു

പത്തനംതിട്ട കളക്ടറേറ്റിൽ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം...

Read More >>
Top Stories