പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ തടസ്സങ്ങൾ ഉടൻ പരിഹരിക്കും : അബിൻ വർക്കി എം.എൽ.എ ക്ക് മന്ത്രിയുടെ ഉറപ്പ്

 പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ തടസ്സങ്ങൾ ഉടൻ പരിഹരിക്കും : അബിൻ വർക്കി എം.എൽ.എ ക്ക് മന്ത്രിയുടെ ഉറപ്പ്
Oct 17, 2026 12:50 PM | By Editor

പത്തനംതിട്ട : നിർമ്മാണം പൂർത്തിയായിട്ടും സാങ്കേതിക തടസ്സങ്ങളാൽ കെട്ടിട നമ്പർ ലഭിക്കാത്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന്റെ പ്രശ്നം അടിയന്തിരമായി പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ നിയമസഭയിൽ അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിൽ അബിൻ വർക്കി എം.എൽ.എ. ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ​ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ബസ് സ്റ്റേഷനുകളിലൊന്നായ പത്തനംതിട്ടയിലെ ടെർമിനൽ നിര്‍മ്മാണം പൂർത്തിയായിട്ട് ഒട്ടേറെ നാളുകളായെങ്കിലും എസ്.ടി.പി., ഫയർ എൻ.ഒ.സി. തുടങ്ങിയ വിഷയങ്ങളാൽ ഇതുവരെ കെട്ടിട നമ്പർ ലഭിച്ചിട്ടില്ലെന്ന് അബിൻ വർക്കി എം.എൽ.എ. ചൂണ്ടിക്കാട്ടി.

വരുന്ന ശബരിമല തീർത്ഥാടന കാലത്തിന് മുൻപായി ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ. സഭയില്‍ ആവശ്യപ്പെട്ടു. എം.എൽ.എ.മാർ ചെയർമാന്മാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ അംഗങ്ങളുമായ ട്രാന്‍സ്പോര്‍ട്ട്‌ മാനേജ്മെന്റ് കമ്മറ്റികൾ ഡിപ്പോകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഫലപ്രദമായി ഇടപെടുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

PATHANAMTHITTA

Related Stories
108 ആംബുലൻസ് പദ്ധതി: പത്തനംതിട്ട ജില്ലയിലേക്ക് ആദ്യ ഘട്ടത്തിൽ 5 ആംബുലൻസുകൾ എത്തിച്ചേർന്നു

Oct 17, 2026 02:31 PM

108 ആംബുലൻസ് പദ്ധതി: പത്തനംതിട്ട ജില്ലയിലേക്ക് ആദ്യ ഘട്ടത്തിൽ 5 ആംബുലൻസുകൾ എത്തിച്ചേർന്നു

108 ആംബുലൻസ് പദ്ധതി: പത്തനംതിട്ട ജില്ലയിലേക്ക് ആദ്യ ഘട്ടത്തിൽ 5 ആംബുലൻസുകൾ...

Read More >>
പത്തനംതിട്ട പോക്സോ കേസ്: 39കാരന് ഏഴ് വർഷം തടവും പിഴയും

Oct 17, 2026 10:40 AM

പത്തനംതിട്ട പോക്സോ കേസ്: 39കാരന് ഏഴ് വർഷം തടവും പിഴയും

പത്തനംതിട്ട പോക്സോ കേസ്: 39കാരന് ഏഴ് വർഷം തടവും...

Read More >>
കോയിപ്പുറത്ത് പോക്സോ കേസ് പ്രതി പിടിയിൽ

Oct 16, 2026 12:13 PM

കോയിപ്പുറത്ത് പോക്സോ കേസ് പ്രതി പിടിയിൽ

കോയിപ്പുറത്ത് പോക്സോ കേസ് പ്രതി പിടിയിൽ...

Read More >>
പത്തനംതിട്ടയിൽ കുട്ടികൾക്കായി കരാട്ടെ റെഫറി പരിശീലനം സംഘടിപ്പിച്ചു

Oct 15, 2026 10:21 AM

പത്തനംതിട്ടയിൽ കുട്ടികൾക്കായി കരാട്ടെ റെഫറി പരിശീലനം സംഘടിപ്പിച്ചു

പത്തനംതിട്ടയിൽ കുട്ടികൾക്കായി കരാട്ടെ റെഫറി പരിശീലനം...

Read More >>
 സെൻസസ് രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

Oct 14, 2026 02:56 PM

സെൻസസ് രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

സെൻസസ് രണ്ടാംഘട്ട പരിശീലനം...

Read More >>
പന്തളത്ത് എം.ഡി.എം.എ. യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Oct 14, 2026 10:24 AM

പന്തളത്ത് എം.ഡി.എം.എ. യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

പന്തളത്ത് എം.ഡി.എം.എ. യുമായി രണ്ട് യുവാക്കൾ...

Read More >>
Top Stories