മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്കറിയക്കെതിരെ വധഭീഷണി: കോം ഇന്ത്യ അപലപിച്ചു

മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്കറിയക്കെതിരെ വധഭീഷണി: കോം ഇന്ത്യ അപലപിച്ചു
Oct 15, 2026 03:06 PM | By Editor

മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്കറിയക്കെതിരെ വധഭീഷണി: കോം ഇന്ത്യ അപലപിച്ചു

കൊച്ചി : മുതിർന്ന മാധ്യമപ്രവർത്തകനും മറുനാടന്‍ മലയാളി എഡിറ്ററുമായ ഷാജൻ സ്‌കറിയയ്‌ക്കെതിരെ നിരന്തരമായി ഉണ്ടാകുന്ന വധഭീഷണികളിൽ കോം ഇന്ത്യ എക്‌സിക്യൂട്ടീവ് യോഗം ശക്തമായി അപലപിച്ചു.

ഒരു മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് നൽകിയ വാർത്തയുടെതെന്ന പേരിൽ കഴിഞ്ഞ ദിവസം നിരന്തരം വാട്സാപ്പ് കോളായും സന്ദേശങ്ങളായും വധഭീക്ഷണി ഉൾപ്പെടെ ഉണ്ടായതായി പരാതി യുണ്ട്.

സ്വതന്ത്രമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരെ തുടർച്ചയായി ഉയരുന്ന വധഭീഷണികളും ആക്രമണ നീക്കങ്ങളും ജനാധിപത്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് യോഗം വിലയിരുത്തി.

ഇത്തരം ഭീഷണികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകാൻ യോഗം തീരുമാനിച്ചു.

തുടർച്ചയായി വരുന്ന വധഭീഷണികളിൽ അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച കൂടിയ എക്‌സിക്യൂട്ടീവ് യോഗത്തിൽ യോഗത്തിൽ പ്രസിഡന്റ് വിൻസെന്റ് നെല്ലിക്കുന്നേൽ അധ്യക്ഷനായി.

സെക്രട്ടറി സോയിമോൻ മാത്യു പ്രമേയം അവതരിപ്പിച്ചു

Death threat against journalist Shajan Skaria: COAM India condemns the act

Related Stories
കേരളത്തിൽ ഒൻപത് ജില്ലകളിൽ ഇന്നും യെല്ലോ അലേർട്ട്

Oct 9, 2026 01:44 PM

കേരളത്തിൽ ഒൻപത് ജില്ലകളിൽ ഇന്നും യെല്ലോ അലേർട്ട്

കേരളത്തിൽ ഒൻപത് ജില്ലകളിൽ ഇന്നും യെല്ലോ...

Read More >>
അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്

Oct 1, 2026 04:03 PM

അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച്...

Read More >>
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത

Sep 28, 2026 03:28 PM

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത...

Read More >>
പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

Sep 2, 2026 03:54 PM

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു...

Read More >>
സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

Aug 15, 2026 02:11 PM

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍...

Read More >>
വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

Aug 13, 2026 03:55 PM

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി...

Read More >>
Top Stories