രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന് 28 വർഷം കഠിനതടവും പിഴയും ശിക്ഷ

രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന് 28 വർഷം കഠിനതടവും പിഴയും ശിക്ഷ
Oct 28, 2026 10:01 AM | By Editor

പത്തനംതിട്ട: രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 47കാരന് 28 വർഷം കഠിനതടവും 1,35,000 രൂപ പിഴയും ശിക്ഷ. പന്തളം തെക്കേക്കര ഭഗവതിക്കുംപടിഞ്ഞാറ് തകരമല കുറ്റിയിൽ വീട്ടിൽ നകുലനെ ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത്. റ്റി ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരൻ എന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.

2018 ജൂണിന്നും സെപ്റ്റംബറിനും ഇടയിലുള്ള ദിവസമാണ് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാൽ പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത് ഈ വർഷം ആദ്യമാണ്. അന്നത്തെ കൊടുമൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ശ്രീലാൽ ചന്ദ്രശേഖർ ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.


പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലും ശിക്ഷ അനുഭവിച്ചുവരുന്ന ആളാണ് പ്രതി. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസി ക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ. പി ഹാജരായി.


pathanamthitta

Related Stories
വളരെ നാളുകൾക്കു ശേഷം കോഴഞ്ചേരിയിൽ സർക്കിൾ ഓഫീസ് വീണ്ടും വരുന്നു

Oct 27, 2026 11:03 AM

വളരെ നാളുകൾക്കു ശേഷം കോഴഞ്ചേരിയിൽ സർക്കിൾ ഓഫീസ് വീണ്ടും വരുന്നു

വളരെ നാളുകൾക്കു ശേഷം കോഴഞ്ചേരിയിൽ സർക്കിൾ ഓഫീസ് വീണ്ടും...

Read More >>
അർണബ്’ ചുഴലിക്കാറ്റ്: ആന്ധ്ര, ഒഡീഷ തീരങ്ങളിൽ റെഡ് അലർട്ട്; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത

Oct 26, 2026 04:04 PM

അർണബ്’ ചുഴലിക്കാറ്റ്: ആന്ധ്ര, ഒഡീഷ തീരങ്ങളിൽ റെഡ് അലർട്ട്; കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത

അർണബ്’ ചുഴലിക്കാറ്റ്: ആന്ധ്ര, ഒഡീഷ തീരങ്ങളിൽ റെഡ് അലർട്ട്; കേരളത്തിലും ശക്തമായ മഴയ്ക്ക്...

Read More >>
ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: പമ്പയിലും സന്നിധാനത്തും ക്രമീകരണങ്ങൾ വിലയിരുത്തി

Oct 26, 2026 10:31 AM

ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: പമ്പയിലും സന്നിധാനത്തും ക്രമീകരണങ്ങൾ വിലയിരുത്തി

ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: പമ്പയിലും സന്നിധാനത്തും ക്രമീകരണങ്ങൾ...

Read More >>
പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു

Oct 24, 2026 10:51 AM

പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഹർത്താൽ ആരംഭിച്ചു

പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ശനിയാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ഹർത്താൽ...

Read More >>
തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ സജി പി. സാമിന് 9 വർഷം തടവും പിഴയും; പത്തനംതിട്ട ജില്ലയിലെ ആദ്യ ബഡ്സ് ആക്ട് വിധി

Oct 24, 2026 07:59 AM

തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ സജി പി. സാമിന് 9 വർഷം തടവും പിഴയും; പത്തനംതിട്ട ജില്ലയിലെ ആദ്യ ബഡ്സ് ആക്ട് വിധി

തറയിൽ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ സജി പി. സാമിന് 9 വർഷം തടവും പിഴയും; പത്തനംതിട്ട ജില്ലയിലെ ആദ്യ ബഡ്സ് ആക്ട്...

Read More >>
കനത്തമഴയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

Oct 23, 2026 03:54 PM

കനത്തമഴയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

കനത്തമഴയിൽ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത്...

Read More >>
Top Stories