പത്തനംതിട്ട:ശബരിമല സന്നിധാനത്ത് പതിനെട്ടാംപടി കയറിയാലുടൻ അയ്യപ്പനെ
കാണാനുള്ള സംവിധാനം ഉടൻ ഒരുങ്ങുന്നു .മീനമാസ പൂജക്ക് നട തുറക്കുന്ന
മാർച്ച് 14 -നു ഇത് നിലവിൽ വരും.പടി കയറി ഇടത്തേക്ക് തിരിഞ്ഞു
ഫ്ലൈ ഓവറിൽ ക്യൂ നിന്ന് സോപാനത്തെത്തുന്ന സംവിധാനമാണ് ഒഴിവാക്കുന്നത് .
കൊടി മരത്തിന്റെ ഇരുവശത്തും കൂടി അയ്യപ്പന്മാരെ കടത്തിവിട്ട് ബലിക്കൽപ്പുര
വഴി മുന്നോട്ടു പോകാവുന്ന രീതിയാണ് നടപ്പാക്കുന്നത് .ചുരുങ്ങിയത് 30 സെക്കൻഡോളം
അയ്യപ്പനെ വണങ്ങാം.ഫ്ലൈ ഓവർ വഴി സോപാനത്ത് എത്തുമ്പോൾ രണ്ടോ മൂന്നോ സെക്കന്റ്
മാത്രം ദർശനം കിട്ടുന്ന രീതി മാറി 30 സെക്കൻഡോളം അയ്യപ്പനെ ദർശിക്കാനുള്ള
അവസരം ലഭിക്കും .പോലീസുകാർ അതിവേഗം പിടിച്ചു മാറ്റുന്നതും ഒഴിവാകും .
fly over of sabrimala