സ്വർണവില കുതിച്ചപ്പോൾ ‘പണികിട്ടി’ ജ്വല്ലറി ഉടമകൾ: അപ്രതീക്ഷിത വിലക്കയറ്റത്തിൽ ഉപഭോക്താക്കൾക്കും ഞെട്ടൽ

സ്വർണവില കുതിച്ചപ്പോൾ ‘പണികിട്ടി’ ജ്വല്ലറി ഉടമകൾ: അപ്രതീക്ഷിത വിലക്കയറ്റത്തിൽ ഉപഭോക്താക്കൾക്കും ഞെട്ടൽ
Apr 12, 2025 05:12 PM | By Editor

സ്വർണവില കുതിച്ചപ്പോൾ ‘പണികിട്ടി’ ജ്വല്ലറി ഉടമകൾ: അപ്രതീക്ഷിത വിലക്കയറ്റത്തിൽ ഉപഭോക്താക്കൾക്കും ഞെട്ടൽ

കൊച്ചി: നാലുദിവസമായി കുത്ത​​നെ ഇടിഞ്ഞ സ്വർണവില അടുത്തടുത്ത രണ്ടുദിവസങ്ങളിൽ കുതിച്ചയർന്നതോടെ പണികിട്ടിയത് ജ്വല്ലറി ഉടമകൾക്ക്. ട്രംപിന്റെ പ്രതികാരച്ചുങ്കം ചുമത്തലിനെ തുടർന്ന് വിപണി ഇടിഞ്ഞുതാഴ്ന്നതോടെ വലിയതോതിൽ ഇനിയും കുറയു​മെന്ന പ്രതീക്ഷയിൽ അഡ്വാൻസ് ബുക്കിങ് എടുത്ത സ്വർണ വ്യാപാരികൾക്കാണ് വൻ നഷ്ടം നേരിടേണ്ടിവരിക. ബുക്ക് ചെയ്ത സമയത്തുള്ള കുറഞ്ഞ വിലയിൽ തന്നെ ഉപഭോക്താക്കൾക്ക് സ്വർണം നൽകേണ്ടി വരും. ചില ജ്വല്ലറികൾ മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് പണിക്കൂലി ഇളവടക്കം പ്രഖ്യാപിച്ചിരുന്നു. അക്ഷയതൃതീയയും വിഷു ആഘോഷവും വരാനിരിക്കേ വില കുറയുമെന്ന് പ്രതീക്ഷിച്ച് സ്വർണം വാങ്ങാൻ കാത്തിരുന്നവർക്കും വിലവർധന വൻ തിരിച്ചടിയാണ് സമ്മാനിച്ചത്.

ഇന്നലെ കേരളത്തിൽ സ്വർണം പവന് 2,160 രൂപയുടെ വർധനയാണ് ഉണ്ടായത്. സമീപകാലത്ത് ഇതാദ്യമായാണ് ഒറ്റയടിക്ക് ഇത്രയും തുക വർധിക്കുന്നത്.ഇന്ന് 70160 രൂപയാണ് ഒരു പവന്റെ വില. 8770 രൂപയായാണ് ഗ്രാമിന്റെ വില വർധിച്ചത്. ഇതിന് മുമ്പ് ഈ മാസം നാലാം തീയതിയാണ് സ്വർണം ഈ വില തൊട്ടത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 74,000 രൂപയ്ക്ക് മുകളിൽ നൽകണം.

ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിലും സ്വർണവില രണ്ട് ശതമാനത്തിലേറെ വർധിച്ചിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില ഒറ്റ ദിവസം ചരിത്രത്തിലാദ്യമായാണ് 100 ഡോളറിൽ അധികം വർധിച്ചത്. 2023 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് സ്വർണവില ഒരു ദിവസം ഇത്രയും വർധിക്കുന്നത്. യു.എസ്-ചൈന വ്യാപാര യുദ്ധം തന്നെയാണ് അന്താരാഷ്ട്ര വിപണിയിലെ സ്വർണവില വർധനക്കുള്ള കാരണം.

gold rate

Related Stories
കേരളത്തിൽ ഒൻപത് ജില്ലകളിൽ ഇന്നും യെല്ലോ അലേർട്ട്

Oct 9, 2026 01:44 PM

കേരളത്തിൽ ഒൻപത് ജില്ലകളിൽ ഇന്നും യെല്ലോ അലേർട്ട്

കേരളത്തിൽ ഒൻപത് ജില്ലകളിൽ ഇന്നും യെല്ലോ...

Read More >>
അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്

Oct 1, 2026 04:03 PM

അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച്...

Read More >>
ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത

Sep 28, 2026 03:28 PM

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത...

Read More >>
പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

Sep 2, 2026 03:54 PM

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു...

Read More >>
സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

Aug 15, 2026 02:11 PM

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍ മാറ്റം

സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയില്‍...

Read More >>
വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

Aug 13, 2026 03:55 PM

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

വാക്ക് പാലിച്ച് സർക്കാർ ;​അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി...

Read More >>
Top Stories