അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.
യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖ ഇവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം
അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് പ്ലസ്ടു+ഡി.സി.എ/ തത്തുല്യം (സര്‍ക്കാര്‍ അംഗീകൃതം) യോഗ്യത വേണം.
മലയാളം ടൈപ്പിങ്ങില്‍ പ്രാവീണ്യം, രണ്ട് വര്‍ഷ പ്രവൃത്തി പരിചയം, 2026 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.
അഭിമുഖം ഒക്ടോബര്‍ 27, രജിസ്‌ട്രേഷന്‍ രാവിലെ 9.30 - 10.30 വരെ.
സ്റ്റാഫ് നഴ്സിന് ബി എസ് സി നഴ്‌സിംഗ് /ജിഎന്‍എം, കേരളാ നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യത വേണം.
രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 2026 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.
അഭിമുഖം ഒക്ടോബര്‍ 29, രജിസ്‌ട്രേഷന്‍ രാവിലെ 9.30 - 10.30.
ഫോണ്‍ : 04734223236
adoor general hospital