നിർദ്ധന പെൺകുട്ടിയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ഇലന്തൂർ ഗ്രാമം ഒരുമിക്കുന്നു
ഇലന്തൂർ: നിർധന കുടുംബ അംഗമായ വാര്യാപുരം വേലൻപറമ്പിൽ ലക്ഷ്മിപ്രിയ (12) യുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ഗ്രാമം ഒരുമിക്കുന്നു.ജന്മനാ കരൾ രോഗിയായ ലക്ഷ്മിപ്രിയ തിരുവനന്തപുരം മെഡിക്കൽ കോളേജ്, ശ്രീചിത്ര മെഡിക്കൽ സയൻസ് എന്നീ ആശുപത്രികളിലായി കഴിഞ്ഞ 12 വർഷമായി ചികിത്സ നടത്തി വരികയായിരുന്നു. രോഗം മൂർച്ഛിച്ചിരിക്കുന്നതിനാൽ കരൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നു. മൂന്നു മാസത്തിനുള്ളിൽ ശസ്ത്രക്രീയ നടത്തേണ്ടതുണ്ട്. പിതാവ് ദീപു വാര്യാപുരം ജംഗ്ഷനിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്. മാതാവ് ആസ്മ രോഗിയാണ്. പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ലക്ഷ്മിപ്രിയ. സഹോദരൻ മൃദുൽ ഒന്നാം ക്ലാസിൽ പഠിക്കുന്നു. ഓപ്പറേഷനും തുടർ ചികിത്സയ്ക്കുമായി 50 ലക്ഷം രൂപ ആവശ്യമായി വരും. ഈ വലിയ തുക കണ്ടെത്താൻ സാമ്പത്തികശേഷിയില്ലാത്ത കുടുംബത്തിന് കഴിയുകയില്ല. സുമനസ്സുകളായ ആളുകളുടെ സഹായം കൊണ്ടേ ഇതു സാധ്യമാകൂ. ചികിത്സാ സഹായം ഒരുക്കുന്നതിനായി ഇലന്തൂർ ജനകീയ സമിതിയുടെ നേതൃത്വം പൊതു ജന പങ്കാളിത്തത്തോടെ പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, വൈസ് പ്രസിഡന്റ് വിൺസൺ ചിറക്കാല, ജനകീയ സമിതി പ്രസിഡന്റ് എം. ബി. സത്യൻ, ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ, ട്രഷറർ പി. എം. ജോൺസൺ, കൺവീനർ സാം മാത്യു എന്നിവർ നേതൃത്വം നൽകും. കുട്ടിയുടെ പേരിൽ കേരളാ ബാങ്ക് ഗ്രാമീൺ ബാങ്ക് ഇലന്തൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഈ അക്കൗണ്ടിലേക്ക് സാമ്പത്തിക സഹായം നൽകി സഹായിക്കണമെന്ന് ജനകീയ സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു. കേരള ഗ്രാമീൺ ബാങ്ക്, ഇലന്തൂർ ബ്രാഞ്ച്. 40675101029190, ഐഎഫ്എസി കോഡ്. കെ എൽ. ജി ബി 0040675.
donation