മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ കുട്ടികളുടെ മൂവർസംഘം അപകടത്തിൽപെട്ടു; ബൈക്കോടിച്ച 14 വയസ്സുകാരന് ഗുരുതരപരുക്ക്
പത്തനംതിട്ട ∙ മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ കുട്ടികളുടെ മൂവർസംഘം അപകടത്തിൽപെട്ടു. ബൈക്കോടിച്ച 14 വയസ്സുകാരന് ഗുരുതര പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പ്രായപൂർത്തിയാകാത്ത 3 കുട്ടികൾ പത്തനംതിട്ട ജനറൽ ആശുപത്രിക്കു സമീപത്തുനിന്ന് ബോക്ക് മോഷ്ടിച്ചത്. ഈ ബൈക്കുമായി യാത്ര ചെയ്യുന്നതിനിടെയാണ് ചൊവ്വ രാത്രി 11ന് അപകടമുണ്ടായത്. റാന്നിക്കടുത്ത് മന്ദിരംപടിയിൽനിന്നു വടശേരിക്കര ഭാഗത്തേക്കു തിരിയുന്ന വഴിയിലെ ഹംമ്പിൽ ചാടി നിയന്ത്രണംവിട്ട് സമീപത്തെ കെട്ടിടത്തിലിടിച്ച് റബർ തോട്ടത്തിലേക്കു മറിഞ്ഞു.
ബ്ലോക്കുപടിയിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോകുന്നവഴിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റു രണ്ടുപേരിൽ ഒരാൾക്ക് 14, അടുത്തയാൾക്കു 16 എന്നിങ്ങനെയാണ് പ്രായം. 14 വയസ്സുകാരൻ മുൻപും ബൈക്ക് മോഷണക്കേസുകളിൽ ഉൾപ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു. മറ്റു 2 പേരെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്ത് ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കി.
minor-bike-theft-accident-pathanamthitta.
