40.5 ലിറ്റർ വിദേശമദ്യവുമായി യുവാക്കൾ പിടിയിൽ
പെരുനാട്: 40.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം വിൽപനക്കായി ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയ പ്രതികളെ പെരുനാട് പൊലീസ് പിന്തുടർന്ന് പിടികൂടി. എരുമേലി കണമല മുക്കംപെട്ടി സ്വദേശിയായ കരിമ്പോലിൽ വീട്ടിൽ കെ.പി. ലിനീഷ്(32), കണമല അഴുതമുനി സ്വദേശിയായ പറയരുതോട്ടത്തിൽ വീട്ടിൽ പി.എസ്. ഷിജിൻ (25) എന്നിവരാണ് അറസ്റ്റിലായത്.
മൂന്ന് ട്രാവൽ ബാഗുകളിലും ഒരു സഞ്ചിയിലുമായി അരലിറ്ററിന്റെ ന്റെ 81 കുപ്പികളിലായി വിദേശമദ്യം ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്നു. പെരുനാട് പൊലീസ് സബ് ഇൻസ്പെക്ടർ കുരുവിള സക്കറിയ, സി.പി.ഒമാരായ സുകേഷ്, അരവിന്ദാക്ഷൻ, ഗോകുൽകൃഷ്ണൻ, രാംപ്രകാശ് എന്നിവരടങ്ങിയ സംഘം ഓട്ടോയെ പിന്തുടർന്ന് അറക്കമൺ വെച്ച് പ്രതികളെ പിടികൂടുകയായിരുന്നു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
youths-arrested-with-405-liters-of-foreign-liquor
