‘പള്ളിക്കെട്ട്’ ഈണം സൂഫി ഗാനത്തിന്റേത്
കോട്ടയം ∙ . തമിഴ്നാട്ടിലെ ഇസ്‌ലാമിക തീർഥാടനകേന്ദ്രമായ നാഗൂർ ദർഗയിലെ സൂഫി ഗായകർ പരമ്പരാഗതമായി പാടിവരുന്ന ‘ഏകനേ യാ അല്ലാഹ്...’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഈണം പകർത്തിയാണ് ‘പള്ളിക്കെട്ട്’ ഒരുക്കിയതെന്ന് പ്രാദേശിക ചരിത്ര ഗവേഷകൻ പള്ളിക്കോണം രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു.
നാഗൂർ ദർഗയിലെ ഗാനം തമിഴ്നാട്ടിലെ തീരദേശജനത ജാതിമതഭേദമെന്യേ ഏറ്റുപാടുന്നതു കേട്ടപ്പോഴാണ് ഇതേ ഈണത്തിൽ അയ്യപ്പഭക്തിഗാനം രചിക്കാൻ തമിഴ് പണ്ഡിതനും കവിയുമായ ഉളുന്തൂർപേട്ട ഷൺമുഖം തീരുമാനിച്ചത്. കെ.വീരമണിയുടെ (മധുരൈ വീരമണി) ശബ്ദത്തിലൂടെ ഗാനം പെട്ടെന്നു പ്രസിദ്ധമായി.
'2004 ൽ സൂനാമിക്കുശേഷം ഏഷ്യൻ തീരദേശങ്ങളിലെ പ്രാദേശിക സംഗീതം രേഖപ്പെടുത്തി സൂക്ഷിക്കാനായി എർത്ത്സിങ്ക് റിക്കോർഡ്സ് കമ്പനി ആരംഭിച്ച ലയ പ്രോജക്ടിന്റെ ഭാഗമായി ഈ ഗാനത്തിന്റെ ആദ്യരൂപം റിക്കോർഡ് ചെയ്തത് യുട്യൂബിൽ ലഭ്യമാണ്. നിരീശ്വരവാദിയായിരുന്ന ഉളുന്തൂർപേട്ട ഷൺമുഖം ഈശ്വരവിശ്വാസിയായ ശേഷമാണ് ഈ ഗാനം രചിച്ചത്. തമിഴ്നാട്ടിലും കേരളത്തിലും ഈ പാട്ടിന്റെ ഒട്ടേറെ പാരഡികൾ ഇറങ്ങിയിട്ടുണ്ട്.
pallikkett
