വാഹനാപകടത്തിൽ പരിക്കുപറ്റിയ ആയുർവേദ ഡോക്ടർക്ക് Rs.01,00,24,674/- രൂപ (ഒരു കോടി ഇരുപത്തിനാലായിരത്തി അറുനൂറ്റി
എഴുപത്തി നാല് രൂപ) നഷ്ടപരിഹാരം നൽകാൻ പത്തനംതിട്ട എംഎസിടി കോടതിയുടെ ഉത്തരവ്.
പത്തനംതിട്ട : ഏഴംകുളത്ത് ഇന്ദിര ആയുർവേദ ക്ലിനിക്കിൽ ആയുർവേദ ഡോക്ടർ ആയ പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏഴംകുളം ചെളിക്കുഴി വട്ടയത്ത് വീട്ടിൽ ഡോക്ടർ രവീന്ദ്രൻ മകൾ ഡോക്ടർ സജിത ആറിനാണ് കലഞ്ഞൂർ ഇളമണ്ണൂർ പബ്ലിക് റോഡിൽ ഇളമണ്ണൂർ 23 ജംഗ്ഷനിലേക്ക് പോകുന്ന വഴി സ്കൂട്ടറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യവെ സ്കൂട്ടർ ഓടിച്ചിരുന്ന ആളിന്റെ അശ്രദ്ധ മൂലവും അമിത വേഗത മൂലവും മാവില ജംഗ്ഷൻ സമീപം വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞതിൽ വെച്ച് തലയ്ക്ക് പരിക്കുപറ്റിയ സംഭവത്തിൽ പത്തനംതിട്ട എം എ സി ടി കോടതി മുമ്പാകെ നഷ്ടപരിഹാരം കിട്ടുന്നതിന് ഫയൽ ചെയ്ത ഹർജികൾ വാഹനാപകടത്തിന് കാരണക്കാരായ മോട്ടോർ സൈക്കിൾ ഇൻഷുർ ചെയ്തിരുന്ന ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയെ എതിർകക്ഷിയാക്കി അഡ്വക്കേറ്റ് പ്രശാന്ത് വി കുറുപ്പ് മുഖേന ഫയൽ ചെയ്ത ഹർജിയിൽ മൊത്തം Rs.01,00,24,674/- രൂപ ഹർജിക്കാരിക്ക് നഷ്ടപരിഹാരം നൽകുവാൻ പത്തനംതിട്ട എം എ സി ടി കോടതി ജഡ്ജി ബിനു പി എസ് ഉത്തരവിട്ടു .
നഷ്ടപരിഹാര തുക എത്ര കക്ഷിയായ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി പത്തനംതിട്ട എം എ സി ടി കോടതി മുമ്പാകെ കെട്ടിവയ്ക്കുവാനാണ് പത്തനംതിട്ട എം എ സി ടി കോടതി ജഡ്ജി ബിനു പി എസ് ഉത്തരവിട്ടത് .ഹർജിക്കാരി യാത്ര ചെയ്ത വാഹനം ഓടിച്ചിരുന്ന ആളിനെ മാറ്റി പകരം സഹോദരൻ വാഹനം ഓടിച്ചിരുന്നതായും അത്തരത്തിൽ സഹോദരനെ കൃത്രിമമായി പോലീസിന്റെ സഹായത്തോടെ പ്രതിയാക്കി പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതായും കേസിൽ കൃത്രിമം കാണിക്കുവാൻ വേണ്ടി 15 ദിവസത്തോളം വാദിയോ ബന്ധുക്കളോ പരാതി കൊടുക്കാതെ കേസ് രജിസ്റ്റർ ചെയ്യുവാൻ അനിയന്ത്രിതമായ കാലതാമസം വരുത്തിയതായുള്ള ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ തർക്കങ്ങൾ തള്ളി കൊണ്ടാണ് പത്തനംതിട്ട എം എ സി ടി കോടതി ഹർജിക്കാരിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഹർജി കക്ഷിക്ക് വേണ്ടി പ്രശാന്ത് കുറിപ്പ് കോടതിയിൽ ഹാജരായി.
accident remuneration
