യുഎഇയിലെ മുസ്‌ലിം പള്ളികളിൽ പുതിയ സമയക്രമം പ്രാബല്യത്തിൽ

യുഎഇയിലെ മുസ്‌ലിം പള്ളികളിൽ പുതിയ സമയക്രമം പ്രാബല്യത്തിൽ
Jan 2, 2026 11:10 AM | By Editor

യുഎഇയിലെ മുസ്‌ലിം പള്ളികളിൽ പുതിയ സമയക്രമം പ്രാബല്യത്തിൽ

ദുബായ് ∙ യുഎഇയിലെ മുസ്‌ലിം പള്ളികളിൽ ജുമുഅ ഖുതുബയും നമസ്‌കാരവും ഉച്ചയ്ക്ക് 12.45ന് എന്ന പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നു. പുതുവർഷത്തിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് (02) മുതലാണ് രാജ്യവ്യാപകമായി ഈ മാറ്റം നടപ്പാകുന്നത്. യുഎഇ ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് ആൻഡ് സക്കാത്ത് ജനറൽ അതോറിറ്റിയാണ് ഏഴ് എമിറേറ്റുകളിലുമായി ആയിരക്കണക്കിന് പള്ളികളിലെ പ്രാർഥനാ സമയം ഏകീകരിച്ച് ഉത്തരവിറക്കിയത്. ഖുതുബ പൂർണമായും കേൾക്കാൻ സാധിക്കുന്ന തരത്തിൽ വിശ്വാസികൾ കൃത്യസമയത്ത് പള്ളികളിലെത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.

രാജ്യത്തുടനീളം ഒരേസമയം പ്രാർഥന ക്രമീകരിക്കുന്നതിലൂടെ മതപരമായ മാർഗനിർദേശങ്ങൾ എല്ലാവരിലും ഒരുപോലെ എത്തിക്കാനും സാമൂഹികമായ ഏകോപനം എളുപ്പമാക്കാനും സാധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുതിയ ഷെഡ്യൂൾ നിലവിൽ വരുന്നതോടെ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും വിദ്യാർഥികൾക്കും ഒരുപോലെ തടസ്സങ്ങളില്ലാതെ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ദൈനംദിന ജീവിതം ലളിതമാക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.

2026-നെ യുഎഇ 'കുടുംബ വർഷം' ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ കുടുംബാംഗങ്ങൾക്കൊപ്പമുള്ള സമയം കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാൻ പുതിയ സമയക്രമം സഹായിക്കും. വെള്ളിയാഴ്ചകളിലെ ദിനചര്യകൾ കൃത്യമായി പ്ലാൻ ചെയ്യാനും കുടുംബവുമൊത്ത് സമയം ചെലവഴിക്കാനും ഈ പരിഷ്‌കാരം പിന്തുണ നൽകുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

new-schedule-for-prayer-in-muslim-mosques-uae.

Related Stories
ഒമാനില്‍ വാഹനങ്ങളുടെ ഓറഞ്ച് കാര്‍ഡ് ഫീസ് ഒരു റിയാലായി കുറച്ചു

Jan 2, 2026 01:34 PM

ഒമാനില്‍ വാഹനങ്ങളുടെ ഓറഞ്ച് കാര്‍ഡ് ഫീസ് ഒരു റിയാലായി കുറച്ചു

ഒമാനില്‍ വാഹനങ്ങളുടെ ഓറഞ്ച് കാര്‍ഡ് ഫീസ് ഒരു റിയാലായി...

Read More >>
സൗദിയിലും ഉണ്ട്  കന്നുപൂട്ടുന്ന സൗദി ഗ്രാമങ്ങൾ

Nov 28, 2025 01:42 PM

സൗദിയിലും ഉണ്ട് കന്നുപൂട്ടുന്ന സൗദി ഗ്രാമങ്ങൾ

സൗദിയിലും ഉണ്ട് കന്നുപൂട്ടുന്ന സൗദി...

Read More >>
സൗദി അറേബ്യയിലെ ദമാമിൽ വാഹനാപകടം മലയാളി യുവാവ് മരണപ്പെട്ടു.

Nov 26, 2025 02:44 PM

സൗദി അറേബ്യയിലെ ദമാമിൽ വാഹനാപകടം മലയാളി യുവാവ് മരണപ്പെട്ടു.

സൗദി അറേബ്യയിലെ ദമാമിൽ വാഹനാപകടം മലയാളി യുവാവ്...

Read More >>
 മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകര്‍ സഞ്ചരിച്ച  ബസ് അപകടത്തിൽപ്പെട്ട 40 മരണമെന്ന് റിപ്പോർട്ട്.

Nov 17, 2025 11:28 AM

മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട 40 മരണമെന്ന് റിപ്പോർട്ട്.

മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട 40 മരണമെന്ന്...

Read More >>
പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ്  ഓണനിലാവ് 2025

Oct 18, 2025 11:04 AM

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ് ഓണനിലാവ് 2025

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ് ഓണനിലാവ്...

Read More >>
ഓണത്തെ വരവേൽക്കാൻ പ്രവാസികളായ ഒരുകൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ആവണി പുലരിയെന്ന ആൽബം പുറത്തിറക്കി

Aug 28, 2025 10:45 AM

ഓണത്തെ വരവേൽക്കാൻ പ്രവാസികളായ ഒരുകൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ആവണി പുലരിയെന്ന ആൽബം പുറത്തിറക്കി

ഓണത്തെ വരവേൽക്കാൻ പ്രവാസികളായ ഒരുകൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ആവണി പുലരിയെന്ന ആൽബം...

Read More >>
Top Stories