ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ മുംബൈ സന്ദർശനം; ഒരുക്കങ്ങൾ പൂർത്തിയായി
മുംബൈ: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബായുടെ മുംബൈ സന്ദർശനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ജനുവരി മൂന്നിന് ഉച്ചയ്ക്ക് 12ന് മുംബൈ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവയെ സ്വാഗതസംഘം ജനറൽ കൺവീനർ ഫാദർ ജോസഫ് വാഴയിൽ ഭദ്രാസന ഭാരവാഹികളായ ഫാദർ ബിനോയ് നെല്ലിക്കാതുരുത്തേൽ, കമാൻഡർ.പി പി ജിമ്മി, ടി. എ ജോർജുകുട്ടി എന്നിവരുടെ നേതൃത്വത്തിൽ വൈദികരും വിശ്വാസികളും ചേർന്ന് സ്വീകരിക്കും.
വൈകിട്ട് 5. 30ന് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മുളണ്ട് സിറ്റി ഓഫ് ജോയ് ജംഗ്ഷനിൽ നിന്നും സെൻറ് ഗ്രിഗോറിയോസ് പള്ളിയിലേക്ക് ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽ നിന്നും ഉള്ള വൈദീകരും വിശ്വാസികളും ചേർന്ന് സ്വീകരിക്കുന്നതും, തുടർന്ന് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിണ്ടേ, ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി പ്രതാപ് സർനായിക്ക്, വിവിധ സഭ മേലധ്യക്ഷന്മാരായ ഡോ. മാത്യൂസ്മാർ പക്കോമിയോസ് ,ഡോ. ജോസഫ് മാർ ഇവാനിയോസ് ബിഷപ്പ് പ്രഭു ഡി ജബമണി തുടങ്ങി രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാർ ശ്രേഷ്ഠ ബാവായ്ക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിക്കും
നാലാം തീയതി ഞായർ രാവിലെ ഏഴിന് നെരുൾ സെൻതോമസ് പള്ളിയിൽ . 8. 30ന് വി. കുർബാന അർപ്പിക്കുന്ന ശ്രേഷ്ഠ ബാവ വൈകിട്ട് 4 .30ന് കാലാപൂരിൽ സ്കൂൾ മന്ദിരം റിട്ടയർമെൻറ് ഹോം എന്നിവയുടെ ശിലാസ്ഥാപനം കർമ്മവും നിർവഹിക്കുമെന്ന് പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ ഫാദർ സജി കാരാവള്ളി, ഷാജി തോമസ് എന്നിവർ അറിയിച്ചു
katholikka bava
