പന്തളം ജംക്‌ഷനിലെ തകർന്ന നടപ്പാത കാൽനടയാത്രികർക്ക് ഭീഷണി

പന്തളം ജംക്‌ഷനിലെ തകർന്ന നടപ്പാത കാൽനടയാത്രികർക്ക് ഭീഷണി
Jan 9, 2026 10:57 AM | By Editor

പന്തളം ജംക്‌ഷനിലെ തകർന്ന നടപ്പാത കാൽനടയാത്രികർക്ക് ഭീഷണി

പന്തളം ∙ തകർന്ന നടപ്പാതകൾ കാൽനടയാത്രികർക്ക് അപകട ഭീഷണിയായി. പൊട്ടിയ ടൈലുകളിൽ തട്ടി കാൽനടയാത്രികർക്ക് പരുക്കേൽക്കുന്നതും പതിവ്. ജംക്‌ഷന്റെ വടക്ക് ഭാഗത്ത് ഇരുവശങ്ങളിലുമാണ് നടപ്പാത തകർന്നത്. ടൈൽ പാകിയിരുന്നത് പല ഭാഗങ്ങളിലും ഇളകി. ശേഷിക്കുന്ന പൊട്ടിയ ടൈലുകളുടെ കൂർത്ത ഭാഗമാണ് അപകട ഭീഷണി. തുമ്പമൺ പഞ്ചായത്ത് മുൻ അംഗം ഷിൽവിൻ കോട്ടയ്ക്കകത്തിനു കഴിഞ്ഞ ദിവസം ഇവിടെ വച്ചു കാലിനു പരുക്കേറ്റിരുന്നു. ഏറ്റവും തിരക്കുള്ള പന്തളത്തെ പ്രധാന ജംക്‌ഷനിലാണ് ഈ സ്ഥിതി. സ്വകാര്യ ബസ് സ്റ്റാൻഡ് മുതൽ കുറുന്തോട്ടയം പാലം വരെയും കിഴക്കുഭാഗത്തുമാണ് നടപ്പാത തകർന്നത്.

2016ൽ കുറുന്തോട്ടയം പാലം പുനർനിർമാണത്തിനൊപ്പം സ്ഥാപിച്ചതാണ് ടൈലുകൾ. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ടൈലുകൾ ഇളകിയിരുന്നു. ഇപ്പോൾ പല ഭാഗങ്ങളും പൂർണമായി തകർന്നു. നിയമം ലംഘിച്ചെത്തുന്ന വാഹനങ്ങൾ കയറിയിറങ്ങിയാണ് നടപ്പാത തകരുന്നത്. 2022ൽ പൂർത്തിയാക്കിയ എംസി റോഡ് നവീകരണ പദ്ധതിയിലും നടപ്പാത പുനർനിർമിച്ചില്ല. പദ്ധതിയുടെ പരിപാലന കാലയളവ് കഴിഞ്ഞിട്ടില്ല. അതിൽ ഉൾപ്പെടുത്തി നടപ്പാത പുനർനിർമിക്കാൻ കെഎസ്ടിപി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

pandanalam-damaged-footpaths

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories