മാരാമൺ : 132മത് മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള പാലങ്ങളുടെ നിർമ്മാണം ആരംഭിച്ചു. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തീയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. സുവിശേഷ പ്രസംഗം സംഘം പ്രസിഡന്റ് ഡോ.ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷനായിരുന്നു. സഭാ സെക്രട്ടറി റവ. ഡാനിയേൽ വർഗീസ്, സീനിയർ വികാരി ജനറൽ വെരി. റവ. തോമസ്. കെ. ജേക്കബ്, അബിൻ വർക്കി എം. എൽ. എ,
സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. ഈപ്പൻ എബ്രഹാം, ലേഖക സെക്രട്ടറി സാം ചെമ്പകത്തിൽ, സഞ്ചാര സെക്രട്ടറി റവ ടി. ബാബു, ട്രഷറർ ജിബു തോമസ് ജോൺ, ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് അനീഷ് വർക്കണ്ണാമല, ജില്ലാ പഞ്ചായത്ത് അംഗം നീതു മാമ്മൻ കൊണ്ടൂർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തു വൈസ് പ്രസിഡന്റ് അജി അലക്സ്, ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ ബെന്നി കുഴിക്കാലാ, ജോമോൻ പുതുപ്പറമ്പിൽ, എൽസി ക്രിസ്റ്റഫർ, ഗ്രാമപഞ്ചായത്തു അംഗം തോമസ് എബ്രഹാം, പ്രസ് ആൻഡ് മീഡിയ കൺവീനർ എസ്. ബിനോജ്, സംഘം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റവ ജോജി ജേക്കബ്, മാത്യു ജോൺ, പി പി അച്ചൻകുഞ്ഞ്, ടിജു എം ജോർജ്, ജോൺസൺ എബ്രഹാം,അനി കോശി, അഡ്വ.മനോജ് മലയിൽ, എം.സി ജോർജുകുട്ടി, സെൽവരാജ്, ഡോ. ഷാജി. എ. എസ്, അന്നമ്മ തോമസ്, സൂസൻ സാമുവൽ , മാരാമൺ ഇടവക വികാരി റവ. ജിജി തോമസ്, സഭാ കൗൺസിൽ അംഗം സാം കാച്ചോര, വൈദികര്‍, സുവിശേഷകർ, വിശ്വാസ സമൂഹം തുടങ്ങിയവർ സന്നിഹിതരായിരുന്നു .ചെപ്പള്ളിക്കടവ്, മുക്കരണ്ണത്ത് കടവ്, അരമനക്കടവ് എന്നിവിടങ്ങളില്‍ നിന്നുമാണ് കണ്‍വന്‍ഷന്‍ നഗരിയിലേക്ക് താത്കാലികപാലങ്ങള്‍ നിര്‍മ്മിക്കുന്നത് എന്ന് ജനറല്‍ സെക്രട്ടറി റവ.ഈപ്പൻ എബ്രഹാം അറിയിച്ചു.
Maraman






