പത്തനംതിട്ട :നരിയപുരം ഇമ്മാനുവേൽ ഓർത്തഡോക്സ് വലിയ പള്ളിയുടെ നവതി ആഘോഷങ്ങളുടെ (1937–2027) ഭാഗമായി വിപുലമായ 'ഫുഡ് ഫെസ്റ്റ് & മ്യൂസിക് ഫെസ്റ്റ്' സംഘടിപ്പിക്കുന്നു. നവംബർ 29 ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ പള്ളി അങ്കണത്തിലാണ് പരിപാടികൾ അരങ്ങേറുന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം അടൂർ എം.എൽ.എ സി.വി ശാന്തകുമാർ നിർവഹിക്കും.
ഭക്ഷണപ്രേമികൾക്കായി വൈവിധ്യമാർന്ന നാടൻ വിഭവങ്ങൾ ഉൾപ്പെടുത്തിയ 'ലൈവ് തട്ടുകട' മേളയുടെ പ്രധാന ആകർഷണമായിരിക്കും. തത്സമയ സംഗീത വിരുന്നിനൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറും.
പരിപാടിയിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Pathanamthitta











