ശബരിമല സന്നിധാനത്തുനിന്നും പരിസരങ്ങളിൽ നിന്നുമായി ഇതുവരെ 47 പാമ്പുകളെ വനംവകുപ്പ് പിടികൂടി.

 ശബരിമല സന്നിധാനത്തുനിന്നും പരിസരങ്ങളിൽ നിന്നുമായി ഇതുവരെ 47 പാമ്പുകളെ വനംവകുപ്പ് പിടികൂടി.
Nov 28, 2026 11:08 AM | By Editor

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം ആരംഭിച്ചതിനുശേഷം സന്നിധാനത്തുനിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി ഇതുവരെ 47 പാമ്പുകളെ വനംവകുപ്പ് പിടികൂടി. പിടികൂടിയ പാമ്പുകളെല്ലാം അമ്പലക്കടവ് വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിട്ടു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനമേഖലകളിൽ വനംവകുപ്പ് 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് ഭക്തരുടെ സുരക്ഷയും വന്യജീവി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കുകയാണ് വനംവകുപ്പ്. തീർത്ഥാടനം തുടങ്ങിയതിനുശേഷം ഇതുവരെ 47 പാമ്പുകളെയാണ് സന്നിധാനത്തുനിന്നും പരിസരങ്ങളിൽ നിന്നുമായി പിടികൂടിയത്.പിടികൂടിയ പാമ്പുകളെയെല്ലാം സന്നിധാനത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള അമ്പലക്കടവ് വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിട്ടതായി സന്നിധാനം റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.കെ. മനോജ് അറിയിച്ചു.


പാമ്പുകളെ പിടികൂടുന്നതിനായി മൂന്ന് പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിൽ രണ്ട് സംഘങ്ങൾ സന്നിധാനത്തും ഒരു സംഘം മരക്കൂട്ടത്തുമാണ് പ്രവർത്തിക്കുന്നത്.വന്യജീവി സാന്നിധ്യത്തിന് സാധ്യതയുള്ള പാണ്ടിത്താവളം, ഉരൽക്കുഴി, പുല്ലുമേട് ട്രക്കിംഗ് പാത, ചരൽമേട് എന്നീ നാല് മേഖലകൾ പ്രത്യേകം അടയാളപ്പെടുത്തി 24 മണിക്കൂറും പട്രോളിങ് നടത്തിവരുന്നു.വന്യജീവികളുടെ ആക്രമണമോ മാന്തലോ പോറലോ ഏറ്റാൽ വാക്സിൻ ഉൾപ്പെടെയുള്ള ചികിത്സ തേടേണ്ടിവരും. അതിനാൽ തീർത്ഥാടകർ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.വാറ്റുചാരായം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ എന്നിവ തടയുന്നതിനായി വനം, പോലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്ത പരിശോധനയും ഉടൻ ആരംഭിക്കും. ഇതിനുപുറമെ, സന്നിധാനത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി 12 ഇക്കോ ഗാർഡുകളും സജീവമായി രംഗത്തുണ്ട്.പരിസ്ഥിതി ശുചിത്വത്തിനും ഭക്തരുടെ സുരക്ഷയ്ക്കും മുൻഗണന നൽകിയാണ് വനംവകുപ്പിന്‍റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.

sabarimala

Related Stories
132മത് മാരാമൺ കൺവെൻഷൻ;താത്കാലിക പാലങ്ങളുടെ നിർമ്മാണം ആരംഭച്ചു*

Nov 27, 2026 06:56 PM

132മത് മാരാമൺ കൺവെൻഷൻ;താത്കാലിക പാലങ്ങളുടെ നിർമ്മാണം ആരംഭച്ചു*

132മത് മാരാമൺ കൺവെൻഷൻ;താത്കാലിക പാലങ്ങളുടെ നിർമ്മാണം...

Read More >>
വീട്ടുമുറ്റത്തുനിന്ന് കാണാതായ സ്കൂട്ടർ  21-ാം നാൾ മൈതാനത്ത് കണ്ടുകിട്ടി

Nov 27, 2026 04:23 PM

വീട്ടുമുറ്റത്തുനിന്ന് കാണാതായ സ്കൂട്ടർ 21-ാം നാൾ മൈതാനത്ത് കണ്ടുകിട്ടി

വീട്ടുമുറ്റത്തുനിന്ന് കാണാതായ സ്കൂട്ടർ 21-ാം നാൾ മൈതാനത്ത് കണ്ടുകിട്ടി ...

Read More >>
റാന്നിയിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി;  യുവാവ് അറസ്റ്റിൽ

Nov 27, 2026 10:22 AM

റാന്നിയിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ

റാന്നിയിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി: യുവാവ്...

Read More >>
മൂന്നുവയസ്സുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കുന്നന്താനം സ്വദേശിയായ അറുപത്തിയൊന്നുകാരൻ അറസ്റ്റിൽ

Nov 26, 2026 02:44 PM

മൂന്നുവയസ്സുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കുന്നന്താനം സ്വദേശിയായ അറുപത്തിയൊന്നുകാരൻ അറസ്റ്റിൽ

മൂന്നുവയസ്സുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കുന്നന്താനം സ്വദേശിയായ അറുപത്തിയൊന്നുകാരൻ...

Read More >>
പത്തനംതിട്ട കുലശേഖരപതിയിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയിലും ട്രാൻസ്ഫോർമറിലും ഇടിച്ച് അപകടം

Nov 26, 2026 10:34 AM

പത്തനംതിട്ട കുലശേഖരപതിയിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയിലും ട്രാൻസ്ഫോർമറിലും ഇടിച്ച് അപകടം

പത്തനംതിട്ട കുലശേഖരപതിയിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയിലും ട്രാൻസ്ഫോർമറിലും ഇടിച്ച് അപകടം...

Read More >>
അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പുറത്ത് അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ ഹമ്പുകൾ സ്ഥാപിച്ചുതുടങ്ങി

Nov 25, 2026 01:28 PM

അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പുറത്ത് അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ ഹമ്പുകൾ സ്ഥാപിച്ചുതുടങ്ങി

അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് പുറത്ത് അപകടങ്ങൾക്ക് കടിഞ്ഞാണിടാൻ ഹമ്പുകൾ...

Read More >>
Top Stories