തിരുവനന്തപുരം കമ്മീഷണർ ഓഫീസിനു മുന്നിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റില്‍
തിരുവനന്തപുരം കമ്മീഷണർ ഓഫീസിനു മുന്നിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റില്‍. അമൽ സുരേഷാണ് പൊലീസിൻ്റെ പിടിയിലായത്. കന്റോൺമെന്റ് പൊലീസ് ഇന്നലെ രാത്രി മോഷ്ടാവിനെ പിടികൂടുകയായിരുന്നു. മാനവീയം വീഥിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് പൊലീസുകാരന്റെ ബൈക്ക് മോഷണം പോയത്.
തിരുവനന്തപുരം സിറ്റി പൊലീസ് സ്റ്റേഷൻ കോമ്പോണ്ടിൽ പാർക്ക് ചെയ്ത വാഹനമാണ് കഴിഞ്ഞ ദിവസം മോഷണം പോകുന്നത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ നിന്നും പൊലീസിന് പ്രതിയെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. അറസ്റ്റിലായ യുവാവ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. പൂജപ്പുര സ്വദേശിയാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു. താക്കോൽ ഊരാതെയാണ് പൊലീസ് വാഹനം പാർക്ക് ചെയ്തിരുന്നത്.
accused-arrested-in-thiruvananthapuram-bike-theft-near-commissioners-office
