നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു

നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി; സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു
Mar 2, 2026 10:45 AM | By Editor

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ആശങ്ക അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് നെതന്യാഹുവിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. ശത്രുത എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ആവര്‍ത്തിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ചത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ സംസാരിച്ചും പ്രധാനമന്ത്രി പിന്തുണ അറിയിച്ചിരുന്നു. യുഎഇയിലേക്ക് ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. യുഎഇയിലുള്ള ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിച്ചതിന് അദ്ദേഹം നന്ദിയും അറിയിച്ചു. സംഘര്‍ഷം ലഘൂകരിക്കല്‍, പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയെ പിന്തുണയ്ക്കുന്നു എന്ന് മോദി പ്രഖ്യാപിച്ചു.

അതേസമയം ഇറാന്റെ ആക്രമണം ചെറുക്കാനുള്ള നീക്കങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമാക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി ഫോണില്‍ സംസാരിച്ചു. യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മാത്രമാണ് നടക്കുക. യുഎഇയില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് റിമോട്ട് വര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Israel-Iran conflict narendra modi

Related Stories
ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില ഗുരുതരം

Sep 18, 2026 04:53 PM

ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില ഗുരുതരം

ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവിശിഷ്ടം പതിച്ച് സൗദി അറേബ്യയില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ടുപേരുടെ നില...

Read More >>
 സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും പുറത്തിറങ്ങരുത്

Sep 16, 2026 03:51 PM

സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും പുറത്തിറങ്ങരുത്

സൗദി അറേബ്യയില്‍ ജാഗ്രതാ നിര്‍ദേശം;ആരും...

Read More >>
' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ. സാമിന്

Jul 1, 2026 10:36 AM

' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ. സാമിന്

' ആർഎം.എ. കേരളീയം’ പുരസ്കാരം ബിനു കെ....

Read More >>
യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്

Apr 16, 2026 10:59 AM

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക്

യുഎഇയിൽ സ്കൂളുകൾ പൂർണമായും സാധാരണ...

Read More >>
ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

Apr 11, 2026 11:08 AM

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും

ഗൾഫിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കും; പരീക്ഷയ്ക്ക് പകരം സംവിധാനം...

Read More >>
ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

Apr 6, 2026 10:34 AM

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ സേന

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് സായുധ...

Read More >>
Top Stories