പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ വളപ്പിലുള്ള ജില്ലാ കോടതി കെട്ടിടത്തിൽ 3 ആർഡിഎക്സുകളുമായി ചാവേർ സ്ഫോടനം നടത്തുമെന്ന് വ്യാജസന്ദേശം.

പത്തനംതിട്ട  മിനി സിവിൽ സ്റ്റേഷൻ വളപ്പിലുള്ള ജില്ലാ കോടതി കെട്ടിടത്തിൽ 3 ആർഡിഎക്സുകളുമായി ചാവേർ സ്ഫോടനം നടത്തുമെന്ന് വ്യാജസന്ദേശം.
Jan 9, 2026 01:41 PM | By Editor

പത്തനംതിട്ട  മിനി സിവിൽ സ്റ്റേഷൻ വളപ്പിലുള്ള ജില്ലാ കോടതി കെട്ടിടത്തിൽ 3 ആർഡിഎക്സുകളുമായി ചാവേർ സ്ഫോടനം നടത്തുമെന്ന് വ്യാജസന്ദേശം.

പത്തനംതിട്ട ∙ മിനി സിവിൽ സ്റ്റേഷൻ വളപ്പിലുള്ള ജില്ലാ കോടതി കെട്ടിടത്തിൽ 3 ആർഡിഎക്സുകളുമായി ചാവേർ സ്ഫോടനം നടത്തുമെന്ന് വ്യാജസന്ദേശം. ജില്ലാ കോടതിയിലെ ഇമെയിൽ വിലാസത്തിലേക്ക് തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ എന്ന പേരിലുള്ള ഭീഷണി ഇന്നലെ പുലർച്ചെ 2.51നാണ് എത്തിയത്. വിക്രം രാജഗുരു എന്ന മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. ഉച്ചയ്ക്ക് 1.15നകം ജഡ്ജിമാരെ കോടതി സമുച്ചയത്തിൽനിന്നു മാറ്റണമെന്ന നിർദേശവും മലയാളത്തിൽ അയച്ച സന്ദേശത്തിലുണ്ട്. രാവിലെ ഇമെയിൽ കണ്ട ജീവനക്കാർ പത്തനംതിട്ട പൊലീസിൽ വിവരമറിയിച്ചു.

ഡോഗ് സ്ക്വാഡ് ഉൾപ്പെടെ പരിശോധനയ്ക്കെത്തി. പൊലീസ് സംഘവും സ്ഥലത്തെത്തി. കോടതി നടപടിക്രമങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കോടതി കെട്ടിടത്തിലെ പരിശോധനയ്ക്കു ശേഷം താഴെയെത്തിയ ഡോഗ് സ്ക്വാഡ് പരിസരവും നിരീക്ഷിച്ച ശേഷമാണ് മടങ്ങിയത്. പരിശോധന പൂർത്തിയാകും വരെ ജീവനക്കാർ താഴത്തെ നിലയിൽ കാത്തിരുന്നു. കോടതി സമുച്ചയത്തിന്റെ പ്രധാന സ്ഥലങ്ങളിൽ ആർഡിഎക്സുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഈ ശ്രമം പരാജയപ്പെട്ടാൽ ശ്രീലങ്കയിൽ ഈസ്റ്ററിനുണ്ടായ ആക്രമണ മാതൃകയിൽ ചാവേർ സ്ഫോടനം നടത്തുമെന്ന ഭീഷണി മുഴക്കിയുള്ള കുറിപ്പിന് താഴെ മുഹമ്മദ് അസ്നം വിക്രം, തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ എന്നും ചേർത്തിരുന്നു. പരസ്പരബന്ധമില്ലാത്ത തരത്തിലാണ് ഇമെയിൽ സന്ദേശത്തിലെ വാചകങ്ങൾ പലതും.

pathanamthitta-court-bomb-threat

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories