പകൽപ്പൂരത്തിന് കെട്ടുകാഴ്ച ഒരുക്കാൻ ചോദിച്ച പിരിവ് നൽകിയില്ല; പ്ലൈവുഡ് ഫാക്ടറിയുടെ ഗ്ലാസ് അടിച്ചുതകർത്തു

പകൽപ്പൂരത്തിന് കെട്ടുകാഴ്ച ഒരുക്കാൻ ചോദിച്ച പിരിവ് നൽകിയില്ല; പ്ലൈവുഡ് ഫാക്ടറിയുടെ ഗ്ലാസ് അടിച്ചുതകർത്തു
Jan 16, 2026 03:28 PM | By Editor

പകൽപ്പൂരത്തിന് കെട്ടുകാഴ്ച ഒരുക്കാൻ ചോദിച്ച പിരിവ് നൽകിയില്ല; പ്ലൈവുഡ് ഫാക്ടറിയുടെ ഗ്ലാസ് അടിച്ചുതകർത്തു

ഇളമണ്ണൂർ : പകൽപ്പൂരത്തിന് കെട്ടുകാഴ്ച ഒരുക്കാൻ ചോദിച്ച പിരിവ് നൽകാത്തതിന് ഫാക്ടറി ഉടമയെയും ജീവനക്കാരെയും ഒരു സംഘം ആളുകൾ ആക്രമിച്ചു. ഫാക്ടറിയുടെ ഗ്ലാസുകൾ അടിച്ച് തകർക്കുകയും ചെയ്തിട്ടുണ്ട്. ഇളമണ്ണൂർ പൂതങ്കര കെഎം വുഡ് പ്രോഡക്ട്‌സ് എന്ന പ്ലൈവുഡ് ഫാക്ടറിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്.

ഇളമണ്ണൂരിന് സമീപത്തുള്ള ഒരു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പകൽപ്പൂരത്തിന്റെ പേരിൽ റെഡ് ചില്ലീസ് എന്ന കൂട്ടായ്മയുടെ രസീതുമായി എത്തിയവരാണ് ആക്രമണം നടത്തിയത്. പ്ലൈവുഡ് ഫാക്ടറി ഉടമ സുനുമോൻ, ജീവനക്കാരായ ബിനു മാത്യു, സാജു എന്നിവരെയാണ് ഇവർ സംഘം ചേർന്ന് മർദിച്ചത്. പരിക്കേറ്റ ഇവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

പകൽപ്പൂരത്തിനായി ഇരുപതിനായിരം രൂപ നൽകണമെന്ന ആവശ്യവുമായിട്ടാണ് ഇവർ എത്തിയത്. ഫാക്ടറി ഉടമ അയ്യായിരം രൂപ നൽകാമെന്ന്‌ അറിയിച്ചു. എന്നാൽ, ഇവർ പതിനായിരം രൂപയുടെ രസീത് എഴുതിയശേഷം ഈ തുക നൽകണമെന്ന് പറഞ്ഞതാണ് തർക്കത്തിലും തുടർന്ന് ആക്രമണത്തിലേക്കും എത്തിയത്. സംഘർഷം തുടങ്ങിയപ്പോൾ ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാർ ഓടിപ്പോയതോടെ ഇവിടെ പ്ലൈവുഡ് പ്രോസസിങ് ചെയ്യുന്നതിനായി തയ്യാറാക്കിയ കെമിക്കൽ കട്ടിയായതും വലിയ സാമ്പത്തിക നഷ്ടത്തിനിടയാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് അടൂർ പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

PLYWOOD FACTORY

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories