വടശേരിക്കര ടൗണിലും പരിസരങ്ങളിലും താമസിക്കുന്നവർ ജാഗ്രതൈ! കാട്ടാനക്കൂട്ടം; വഴികളിലൂടെ ചുറ്റുന്നു, കൃഷിയിടങ്ങളിലെത്തി മേയുന്നു

വടശേരിക്കര ടൗണിലും പരിസരങ്ങളിലും താമസിക്കുന്നവർ ജാഗ്രതൈ!  കാട്ടാനക്കൂട്ടം; വഴികളിലൂടെ ചുറ്റുന്നു, കൃഷിയിടങ്ങളിലെത്തി മേയുന്നു
Jan 21, 2026 02:06 PM | By Editor

വടശേരിക്കര ടൗണിലും പരിസരങ്ങളിലും താമസിക്കുന്നവർ ജാഗ്രതൈ! കാട്ടാനക്കൂട്ടം; വഴികളിലൂടെ ചുറ്റുന്നു, കൃഷിയിടങ്ങളിലെത്തി മേയുന്നു

വടശേരിക്കര ∙ ടൗണിലും പരിസരങ്ങളിലും താമസിക്കുന്നവർ ജാഗ്രതൈ. കല്ലാറിന്റെ തീരത്തെ കാടും പടലും മറയാക്കി കാട്ടാനക്കൂട്ടം വടശേരിക്കരയിലേക്ക് എത്തുകയാണ്. തിങ്കളാഴ്ച രാത്രിയിലും കാഴ്ച പ്രകടമായിരുന്നു. ഒളികല്ല് താമരപ്പള്ളി തോട്ടത്തിൽ നിന്ന് ജനവാസ മേഖലയിലൂടെ വടശേരിക്കരയിലേക്കു നീങ്ങുന്ന കാട്ടാനകൾ മിക്കപ്പോഴും പാതിവഴിയിലെത്തി മടങ്ങുകയാണ്. അടുത്തിടെ ചെറുകാവ് അമ്പലത്തിനു സമീപമെത്തി വാഴ നശിപ്പിച്ചിരുന്നു. ബൗണ്ടറി, ചെമ്പരത്തിമൂട്, ആർക്കേമൺ, ഒളികല്ല്, കുമ്പളത്താമൺ, ചിറക്കൽ എന്നിവിടങ്ങളിലെല്ലാം മിക്ക ദിവസവും കാട്ടാനകൾ ഒറ്റയ്ക്കും കൂട്ടവുമായെത്തുന്നു. കാട്ടാനകളെ ഭയന്നാണു ജനം യാത്ര നടത്തുന്നതും വീടുകളിൽ നിന്നു പുറത്തിറങ്ങുന്നതും.

വീടുകൾക്കു മുന്നിലൂടെയാണു കാട്ടാനകൾ വിഹരിക്കുന്നത്. വഴികളിലൂടെ അവ ചുറ്റുന്നു. കൃഷിയിടങ്ങളിലെത്തി മേയുന്നു. റബർ തോട്ടങ്ങളിൽ ഇറങ്ങി മരങ്ങൾ‌ പിഴുതു തള്ളുന്നു. കൈത കൃഷിയിടത്തിൽ ഇറങ്ങി കൂട്ടത്തോടെ അവ നശിപ്പിക്കുന്നു. സൗരോർജ വേലിയും പടക്കം പൊട്ടിക്കലും ടോർച്ചടിക്കുന്നതുമൊന്നും ആനകൾക്കു ഭീഷണിയാകുന്നില്ല. ജനം കൂട്ടത്തോടെ ഇറങ്ങി ബഹളം സൃഷ്ടിച്ചാണ് ആനകളെ ഓടിക്കുന്നത്. നാട്ടിലെ പുരുഷന്മാർക്ക് ഉറക്കമില്ലാതായിട്ടു കാലങ്ങളായി.

കാട്ടാനകളെത്തുമ്പോൾ വനപാലകരെ വിവരം അറിയിക്കും. അവർ എത്തുമ്പോൾ ആനകൾ അടുത്ത സ്ഥലങ്ങളിലേക്കു നീങ്ങിയിരിക്കും. പിന്നീട് അവരുടെ ശകാരം കൂടി നാട്ടുകാർ കേൾക്കണമത്രേ. ആനയെ കാട്ടിക്കൊടുക്കാനാണ് അവർ ആവശ്യപ്പെടുന്നത്. ഉറക്കം കളയുന്നതിന്റെ ദേഷ്യം നാട്ടുകാരോടു തീർക്കുകയാണെന്നാണു പരാതി. കാട് സംരക്ഷിക്കണം. അതു മനുഷ്യ ജീവനുകളെ ബലി കഴിച്ചിട്ടാകരുതെന്നാണ് മലയോരവാസികളുടെ നിർദേശം.

elephant-attacks-vadasserikkara

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories