പന്തളം–തട്ടാരമ്പലം റോഡിൽ മുടിയൂർക്കോണം ചക്കാലവട്ടത്ത് ഓടയുടെ മൂടി തകർന്നു ലോറിയുടെ പിൻചക്രം താഴ്ന്നു.

പന്തളം–തട്ടാരമ്പലം റോഡിൽ മുടിയൂർക്കോണം ചക്കാലവട്ടത്ത് ഓടയുടെ മൂടി തകർന്നു ലോറിയുടെ പിൻചക്രം താഴ്ന്നു.
Jan 26, 2026 01:17 PM | By Editor

പന്തളം–തട്ടാരമ്പലം റോഡിൽ മുടിയൂർക്കോണം ചക്കാലവട്ടത്ത് ഓടയുടെ മൂടി തകർന്നു ലോറിയുടെ പിൻചക്രം താഴ്ന്നു.

പന്തളം ∙ പുനരുദ്ധാരണ പദ്ധതി നടപ്പാക്കിയ പന്തളം–തട്ടാരമ്പലം റോഡിൽ മുടിയൂർക്കോണം ചക്കാലവട്ടത്ത് ഓടയുടെ മൂടി തകർന്നു ലോറിയുടെ പിൻചക്രം താഴ്ന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. ചക്കാലവട്ടം ജംക്‌ഷനു സമീപത്തെ വീട്ടിൽ പൂട്ടുകട്ടയുടെ ലോഡുമായെത്തിയ ലോറിയാണ് ഓടയുടെ മൂടി തകർന്നു താഴ്ന്നത്.

നവംബറിനു ശേഷം ഇത് രണ്ടാമത്തെ അപകടമാണ്. പൂളയിൽ ജംക്‌ഷനു സമീപം തീർഥാടകർ സഞ്ചരിച്ച ബസ് സമാനമായ രീതിയിൽ അപകടത്തിൽ പെട്ടിരുന്നു. ബസ് റോഡിന്റെ വശത്തേക്ക് ഒതുക്കിയപ്പോൾ മുൻ ഭാഗത്തെ ടയർ ഓടയുടെ മൂടി പൊട്ടി താഴുകയായിരുന്നു. ഇതിനു ശേഷം ഇവിടെ പുതിയ മൂടി സ്ഥാപിച്ചെങ്കിലും അതും വൈകാതെ പൊട്ടി.

2 വർഷം മുൻപാണ് പുനരുദ്ധാരണ പദ്ധതി പൂർത്തിയാക്കിയത്. ഇതിനു ശേഷം ചേരിക്കൽ റോഡിൽ‍ നിന്നു കോൺക്രീറ്റ് വൈദ്യുതി തൂണുകളുമായെത്തിയ ലോറിയും സമാനമായ രീതിയിൽ ഓടയിൽ വീണിരുന്നു. പിന്നീട്, ഈ ഭാഗത്തെ സ്ലാബുകൾ മാറ്റി കോൺക്രീറ്റ് ചെയ്താണ് പ്രശ്നം പരിഹരിച്ചത്. 18 കിലോമീറ്റർ നീളത്തിൽ പന്തളം ജംക്‌ഷൻ–തട്ടാരമ്പലം റോഡ് പുനരുദ്ധാരണം നടത്തിയത് 120 കോടി രൂപ ചെലവഴിച്ചാണ്. കെഎസ്ടിപിയാണ് നിർമാണം നടത്തിയത്.

road-collapse

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories