ഹാരിസൺ മലയാളം തോട്ടത്തിൽ കടുവയെക്കണ്ട് ഓടിയ സ്ത്രീക്ക് വീണ് പരിക്ക്

ഹാരിസൺ മലയാളം തോട്ടത്തിൽ കടുവയെക്കണ്ട് ഓടിയ സ്ത്രീക്ക് വീണ് പരിക്ക്
Jan 28, 2026 03:27 PM | By Editor

ഹാരിസൺ മലയാളം തോട്ടത്തിൽ കടുവയെക്കണ്ട് ഓടിയ സ്ത്രീക്ക് വീണ് പരിക്ക്

ചെങ്ങറ : ഹാരിസൺ മലയാളം തോട്ടത്തിൽ കടുവയെക്കണ്ട് ടാപ്പിങ് തൊഴിലാളികൾ ഓടിരക്ഷപ്പെടുന്നതിനിടെ വീണ സ്ത്രീക്ക് പരിക്കേറ്റു. ചെങ്ങറ പാറക്കാമണ്ണിൽ എസ്.മിനിമോൾ(47)-ആണ് പരിക്കേറ്റത്.

ഭർത്താവ് ഷാജിയുമൊത്ത് രണ്ടാം നമ്പർ റബ്ബർതോട്ടത്തിൽ ടാപ്പിങ്ങിനായി രാവിലെ 5.30-ന് പോകുമ്പോൾ സാവത്രിക്കാടിന് സമീപമുള്ള പ്ലാങ്കാട്ട് വെച്ചാണ് കടുവയെ കണ്ടത്. തിരിഞ്ഞ് ഓടുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. മിനിമോളെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്ക് പരിക്കുണ്ട്.

മൂന്ന് ദിവസത്തിനിടെ നാലിടത്താണ് തൊഴിലാളികൾ കടുവയെ കണ്ടെത്തിയത്. കുറുമ്പറ്റി ഡിവിഷനിലെ ബ്ലാപ്പിള വെള്ളച്ചാട്ടത്തിന് സമീപമാണ് ആദ്യമായി കടുവയെ കണ്ടത്. പുലർച്ചെ 1.30-ന് ടാപ്പിങ്ങിന് ഇറങ്ങിയ തൊഴിലാളികളാണ് കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

കൊന്നപ്പാറ ചെങ്ങറ റോഡിൽ ചെമ്മാനി തോട്ടത്തിന് സമീപം ബൈക്കിൽ യാത്രചെയ്തിരുന്ന യുവാക്കളും കടുവയെ കണ്ടു. ചെങ്ങറ ശിവപാർവതി ക്ഷേത്രത്തിന് സമീപം കഴിഞ്ഞദിവസം കടുവയെ കണ്ടിരുന്നു. കടുവസാന്നിധ്യം കൂടിയതോടെ പ്രദേശവാസികളും തോട്ടം തൊഴിലാളികളും പേടിയിലാണ്. കെ.യു.ജനീഷ്‌കുമാർ എംഎൽഎ, ഡി.എഫ്.ഒ. ആയുഷ്‌കുമാർ കോറി, റെയ്‌ഞ്ച് ഓഫീസർ അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി വിവരം ശേഖരിച്ചു. വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. ഡ്രോൺ നിരീക്ഷണം നടത്തിയശേഷം കൂട് വയ്ക്കുമെന്ന് വനപാലകർ പറഞ്ഞു. തോട്ടത്തിൽ കന്നുകാലികളെ അഴിച്ചുവിട്ട് തീറ്റുന്നവർ ജാഗ്രതപാലിക്കണമെന്ന് വനപാലകർ അറിയിച്ചു.

,

chengara

Related Stories
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
Top Stories