അടൂരിൽ നയനം തീയേറ്ററിന് സമീപം വീണ്ടും കുഴികൾ; കണ്ടില്ലെന്ന് നടിക്കരുത്
അടൂർ : എം.സി. റോഡിൽ നയനം തിയേറ്ററിന് സമീപം കാർഷിക വികസനബാങ്കിന് എതിർവശത്ത് വീണ്ടും കുഴികൾ. രണ്ടിടത്താണ് നിലവിൽ കുഴി
രൂപപ്പെട്ടത്. കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയുണ്ടായ കുഴികളാണിത്. തുടർന്ന് ജല അതോറിറ്റി പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തി വെള്ളം പുറത്തേക്ക് വരുന്നത് നിർത്തി.
എന്നാൽ, ജല അതോറിറ്റി എടുത്ത കുഴികൾ ശരിയായ രീതിയിൽ മണ്ണിട്ട് ടാർ ചെയ്തില്ല. ഇതാണ് ഇപ്പോൾ വലിയ രീതിയിൽ കുഴികൾ രൂപപ്പെടാൻ കാരണം.
ഈ കുഴിക്കുസമീപംതന്നെ മറ്റൊരു കുഴി ശരിയായ രീതിയിൽ അടയ്ക്കാത്തതിനാൽ ഇപ്പോൾ ഇവിടം താഴ്ന്നുകിടക്കുകയാണ്.
ഇവിടെയാണ് കൊട്ടാരക്കര, ഭരണിക്കാവ്, ചൂരക്കോട് ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്നത്..
adoor


