പ്രകൃതിക്കു കാവലാവുക എന്ന സന്ദേശവുമായി 131-ാമത് മാരാമൺ കൺവെൻഷന് മുന്നോടിയായി പമ്പാനദിയിലൂടെ പരിസ്ഥിതിസൗഹൃദ ജലയാത്ര

പ്രകൃതിക്കു കാവലാവുക എന്ന സന്ദേശവുമായി 131-ാമത് മാരാമൺ കൺവെൻഷന് മുന്നോടിയായി പമ്പാനദിയിലൂടെ പരിസ്ഥിതിസൗഹൃദ ജലയാത്ര
Feb 2, 2026 12:05 PM | By Editor

പ്രകൃതിക്കു കാവലാവുക എന്ന സന്ദേശവുമായി 131-ാമത് മാരാമൺ കൺവെൻഷന് മുന്നോടിയായി പമ്പാനദിയിലൂടെ പരിസ്ഥിതിസൗഹൃദ ജലയാത്ര

മാരാമൺ : പ്രകൃതിക്കു കാവലാവുക എന്ന സന്ദേശവുമായി 131-ാമത് മാരാമൺ കൺവെൻഷന് മുന്നോടിയായി പമ്പാനദിയിലൂടെ പരിസ്ഥിതിസൗഹൃദ ജലയാത്ര നടത്തി.അയിരൂർ ചെറുകോൽപ്പുഴയിൽനിന്നും കല്ലിശേരിക്കടവിൽമാളികയിൽനിന്നും ആരംഭിച്ച ജലയാത്രയിൽ ഒട്ടേറെ വള്ളങ്ങളിലായി വിവിധ പള്ളികളിൽ നിന്നായി നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ചട്ടയും മുണ്ടും ധരിച്ച സ്ത്രീകളും പഴയകാല കൺവെൻഷൻ യോഗങ്ങളെയും യാത്രകളെയും അനുസ്മരിപ്പിച്ചു ചൂട്ടുകറ്റയും റാന്തൽ വിളക്കുകളുമായി പുരുഷൻമാരും യാത്രയുടെ ഭാഗമായി.

അയിരൂർ ചെറുകോൽപ്പുഴയിൽ അടൂർ ഭദ്രാസനാധ്യക്ഷൻ മാത്യൂസ് മാർ സെറാഫീം എപ്പിസ്‌കോപ്പയും കല്ലിശേരിക്കടവിൽ മാർത്തോമ്മാ സഭാ സെക്രട്ടറി റവ.എബി ടി.മാമ്മനും യാത്ര ഫ്ളാഗ് ഓഫ്ചെയ്തു. ചെറുകോൽപ്പുഴയിൽ അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ, വൈസ് പ്രസിഡന്റ് പ്രീതാ ബി.നായർ എന്നിവർ പങ്കെടുത്തു. ഇരുജലയാത്രകൾക്കും പുല്ലേലിക്കടവ്, മേലുകര, പരപ്പുഴ തുടങ്ങിയ നദീതീരങ്ങളിൽ തീരനിവാസികൾ വരവേൽപ്പ് നൽകി.

മാരാമൺ മണൽപ്പുറത്തു സംഗമിച്ച ജലയാത്രികരെ മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പയും സംഘം ഭാരവാഹികളും ആന്റോ ആന്റണി എം.പി.യും സ്വീകരിച്ചു. പൊതുസമ്മേളനം എം.പി. ഉദ്ഘാടനംചെയ്തു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ചു. സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്വാ ആമുഖ പ്രസംഗം നടത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷ എസ്.ശ്രീകല പരിസ്ഥിതി സൗഹൃദ സന്ദേശം നൽകി. ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി.മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വർഗീസ്, ട്രഷറർ ഡോ.എബി തോമസ് വാരിക്കാട്, പരിസ്ഥിതി കമ്മിറ്റി കൺവീനർമാരായ ഗീതമ്മ മാത്യു, ഡോ. എ.എസ്. ഷാജി, പ്രോഗ്രാം കോഡിനേറ്റർമാരായ റവ. ജോജി ജേക്കബ്, സാം ചെമ്പകത്തിൽ, സാം ജേക്കബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമാരായ ടി.കെ.രാമചന്ദ്രൻനായർ, ഗീത സജീവ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ജോമോൻ പുത്തൻപറമ്പിൽ, എൽസി ക്രിസ്റ്റഫർ തുടങ്ങിയവർ പ്രസംഗിച്ചു. റവ. ജോജി ജേക്കബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

maramon

Related Stories
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
Top Stories