അടൂർ ലൈഫ് ലൈനിൽ ചര്മരോഗ വിഭാഗം ഉദ്ഘാടനം ചെയ്തു

അടൂർ ലൈഫ് ലൈനിൽ ചര്മരോഗ വിഭാഗം ഉദ്ഘാടനം ചെയ്തു
Feb 7, 2026 10:29 AM | By Editor

അടൂർ ലൈഫ് ലൈനിൽ ചര്മരോഗ വിഭാഗം ഉദ്ഘാടനം ചെയ്തു

അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയില് ചർമ്മ സംബന്ധവും സൗന്ദര്യ സാംബന്ധവുമായ രോഗങ്ങളും ചികിത്സകളും കൈകാര്യം ചെയ്യാൻ ആവശ്യമായ സംവിധാനത്തോടെ ആരംഭിച്ച ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി വിഭാഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാർത്തോമാ സഭാ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം എപ്പീസ്ക്കോപ്പാ നിർവഹിച്ചു. ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

അനന്തമായ സാധ്യതകളാണ് ആധുനീക വൈദ്യശാസ്ത്രം ആരോഗ്യ രംഗത്ത് നല്കുന്നതെങ്കിലും രോഗശമനം സാധ്യമാകണമെങ്കിൽ ദൈവസാന്നിധ്യം അനുപേക്ഷണീയമാണെന്നു മാത്യൂസ് മാർ സെറാഫിം എപ്പീസ്ക്കോപ്പാ പറഞ്ഞു. ലൈഫ് ലൈൻ ആശുപത്രി ഈ രംഗത്ത് ഒരു മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചർമവും ചര്മ രോഗങ്ങളും ബൈബിളിൽ തന്നെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും, അടൂരിനും സമീപത്തുള്ളവർക്കും ചര്മ രോഗങ്ങൾക്കുള്ള വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നത് അനുഗ്രഹ പ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി ആർ ദിൻരാജ്, പള്ളിക്കൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എ പി സന്തോഷ്, ആശുപത്രി ചാപ്ലയിൻ റെവ സി ജോസഫ്, ലൈഫ് ലൈൻ ഡയറക്ടർ ഡോ സിറിയക് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, എന്നിവർ സംസാരിച്ചു. ഡെർമറ്റോളജി വിഭാഗത്തിനു നേതൃത്വം നൽകുന്ന ഡോ ലെന്നി സൂസൻ മാത്യു ഡിപ്പാർട്മെന്റിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചു വിശദീകരിച്ചു. ലൈഫ് ലൈൻ സി ഇ ഓ ഡോ ജോർജ് ചാക്കച്ചേരി സ്വാഗതവും സീനിയർ എച്ച് ആർ മാനേജർ ശ്രീ ജോർജ് മുതലാളി കൃതജ്ഞതയും രേഖപ്പെടുത്തി.

ചർമ്മം, മുടി, നഖം , മ്യൂക്കസ് മെംബ്രേൻകൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ, കുഷ്ഠരോഗം, ലൈംഗീകമായി പകരുന്ന രോഗങ്ങൾ, സൗന്ദര്യം നിലനിർത്തുന്നതിനുള്ള മാർഗ്ഗങ്ങൾ, എന്നിവ ഈ പുതിയ ഡിപ്പാർട്ടമെന്റ് കൈകാര്യം ചെയ്യും. രോഗനിർണയത്തിനും ചികിത്സയ്ക്കുമായി നടത്തുന്ന സ്കിൻ ബയോപ്സികൾ, നഖ ബയോപ്സികൾ, സ്ലിറ്റ്-സ്കിൻ സ്മിയറുകൾ എന്നിവ ചെയ്യുന്നതിനുള്ള സൗകര്യം ലൈഫ് ലൈനിൽ ഉണ്ടാകും. ഇൻട്രാലീഷണൽ ഇൻജക്ഷനുകൾ, കെമിക്കൽ കോട്ടറൈസേഷൻ, സ്കാർ മോഡുലേഷൻ എന്നീ നടപടികളും മുടികൊഴിച്ചിൽ സംബന്ധമായ രോഗങ്ങൾക്ക് സ്കാൽപ്പ് ബയോപ്സികൾ, പി.ആർ.പി. തെറാപ്പി, ഗ്രോത്ത് ഫാക്ടർ കോൺസൻട്രേറ്റ് ചികിത്സകളും ലൈഫ് ലൈനിൽ ലഭ്യമാണ്.

adoor life line

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories