വളവ് തിരിയുന്നതിനിടെ നിയന്ത്രണം തെറ്റിയ ടിപ്പർ കടയുടെ മുമ്പിലേക്ക് ഇടിച്ചുകയറി.

വളവ് തിരിയുന്നതിനിടെ നിയന്ത്രണം തെറ്റിയ ടിപ്പർ കടയുടെ മുമ്പിലേക്ക് ഇടിച്ചുകയറി.
Feb 13, 2026 11:02 AM | By Editor

വളവ് തിരിയുന്നതിനിടെ നിയന്ത്രണം തെറ്റിയ ടിപ്പർ കടയുടെ മുമ്പിലേക്ക് ഇടിച്ചുകയറി.

സീതത്തോട് : വളവ് തിരിയുന്നതിനിടെ നിയന്ത്രണം തെറ്റിയ ടിപ്പർ കടയുടെ മുമ്പിലേക്ക് ഇടിച്ചുകയറി. സംഭവസമയം സ്ഥലത്ത് ആളോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചിറ്റാർ പഴയ ബസ്‌സ്റ്റാൻഡിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ അപകടമുണ്ടായത്. ചിറ്റാർ-കൂരാമ്പാറയിലുള്ള സ്വകാര്യ ക്രഷർ യൂണിറ്റിൽ പാറ ഉത്‌പന്നം കയറ്റാനെത്തിയ വണ്ടിയാണ് അപകടത്തിൽപ്പെട്ടത്.ചിറ്റാറിൽ ക്രഷർ യൂണിറ്റിൽനിന്ന് പാറ ഉത്‌പന്നങ്ങളുമായി പോകുന്ന ടോറസ് ലോറികൾ വ്യാപക അപകടമുണ്ടാക്കുന്നതായി ഏറെ നാളായി പരാതി നിലനിൽക്കുകയാണ്. നൂറുകണക്കിന് ലോറികളാണ് വളവും തിരിവും നിറഞ്ഞ ചിറ്റാർ-വടശേരിക്കര പാതയിലൂടെ അമിതവേഗത്തിൽ ഓടി അപകടങ്ങൾ പതിവാക്കുന്നത്. ഇവിടെ സ്‌കൂൾ സമയങ്ങളിൽപോലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് ടിപ്പർ ലോറികൾ ഓടുന്നത്.

ടിപ്പർ ലോറികളുടെ അമിത വേഗത്തിലുള്ള ഓട്ടവും അപകടങ്ങളും വ്യാപക പരാതിക്കിടയാക്കിയിട്ടും പോലീസും മോട്ടോർ വാഹന വകുപ്പും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അമിതഭാരം കയറ്റിപ്പോകുന്ന കൂറ്റൻ ലോറികളിൽ പലതും മതിയായ കണ്ടീഷനുള്ള വാഹനങ്ങളല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചിറ്റാർ-വടശേരിക്കര പാതയിൽ സുഗമമായ വാഹനയാത്രയ്ക്ക് ടിപ്പർ ലോറികൾ വൻ ഭീഷണിയായി മാറിയിരിക്കുകയാണ്.

seethathod

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories