കുളനടയിൽ ആർ.എസ്.എസ് നേതാവിനുനേർക്ക് പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് റോഡ് ഉപരോധിച്ചു

കുളനടയിൽ ആർ.എസ്.എസ് നേതാവിനുനേർക്ക് പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് റോഡ് ഉപരോധിച്ചു
Feb 17, 2026 11:03 AM | By Editor

കുളനടയിൽ ആർ.എസ്.എസ് നേതാവിനുനേർക്ക് പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് റോഡ് ഉപരോധിച്ചു

പന്തളം: കുളനടയിൽ ആർ.എസ്.എസ് ജില്ല വ്യവസ്ഥ പ്രമുഖ് പി.ജി. ബിനുവിന് നേരെ പൊലീസ് അതിക്രമം നടത്തിയെന്നാരോപിച്ച് സ്ഥലത്ത് സംഘർഷാവസ്ഥ. സംഘ്പരിവർ പ്രവർത്തകർ എം.സി റോഡ് ഉപരോധിച്ചു.

തിങ്കളാഴ്ച രാത്രി 8:30 യോടെ കുളനട ജങ്ഷനിൽ ആയിരുന്നു സംഭവം. മുഖ്യമന്ത്രി പിണറായി വിജയൻ എം.സി റോഡിലൂടെ കടന്നുപോകുന്നതിനു മുമ്പ് കുളനടയിൽ നിൽക്കുകയായിരുന്ന ആർ.എസ്.എസ് ജില്ലാ വ്യവസ്ഥ പ്രമുഖ് പി.ജി. ബിനുവിനെ കൊടുമൺ എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖരൻ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നാണ് ആരോപണം.

പൊലീസ് ജാതി പറഞ്ഞ്​ പ്രവർത്തകരോട്​ തട്ടിക്കയറിയതായും അവർ ആരോപിച്ചു. സംഭവം അറിഞ്ഞ് അടൂർ ഡി.വൈ.എസ്.പി പ്രദീപ്കുമാറിന്‍റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്തെത്തി. മുഖ്യമന്ത്രി ഇരവിപേരൂരിലെ ചടങ്ങ് പൂർത്തീകരിച്ച് എം.സി റോഡിലൂടെ തിരികെ തിരുവനന്തപുരത്തേക്ക് പോവുകയും ചെയ്തു.

സംഭവം അറിഞ്ഞെത്തിയ സംഘ്പരിവാർ പ്രവർത്തകർ മുഖ്യമന്ത്രി കടന്നുപോയശേഷം എം.സി റോഡിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തി. പലതവണ ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ പിന്മാറിയില്ല. പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച് സംഘ്പരിവാർ പ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചു.

road-blocked-after-police-allegedly-assaulted-rss-leader

Related Stories
തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

Sep 15, 2026 10:24 AM

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ

തുടർച്ചയായ മൂന്നാംദിവസവും അടൂരിലും പരിസരങ്ങളിലും മോഷണം ; ജനം ആശങ്കയിൽ...

Read More >>
കോന്നി അച്ചൻകോവിൽ  ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

Sep 12, 2026 03:05 PM

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു.

കോന്നി അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർഥികൾ...

Read More >>
റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക്  പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

Sep 12, 2026 02:21 PM

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി നാട്ടുകാർ

റോഡിലെ അപകടകരമായ കുഴികളിൽവീണ് യാത്രികർക്ക് പരിക്കേൽക്കാതിരിക്കാൻ കുഴിക്കരികിൽ കാവലായി...

Read More >>
പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

Sep 11, 2026 03:32 PM

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്

പത്തനംതിട്ട തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍ ക്രമക്കേട്...

Read More >>
പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

Sep 11, 2026 03:05 PM

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള കൊടുമണ്ണിലേക്ക്

പുത്തൻ സ്റ്റേഡിയത്തിൽ ഇക്കൊല്ലവും മത്സരിക്കാൻ പറ്റില്ല ; പത്തനംതിട്ടജില്ലാ കായികമേള...

Read More >>
ടോറസിന്റെ ഉയർന്ന ഭാഗം  വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

Sep 11, 2026 11:08 AM

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം രണ്ടുലക്ഷം

ടോറസിന്റെ ഉയർന്ന ഭാഗം വൈദ്യുതലൈനിൽ കുരുങ്ങി; ആറ് തൂണുകൾ നിലംപതിച്ചു;നഷ്ടം...

Read More >>
Top Stories