ക്ഷേത്ര ഉത്സവത്തിനിടെ അക്രമം: കാപ്പാ കേസ് പ്രതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

ക്ഷേത്ര ഉത്സവത്തിനിടെ അക്രമം: കാപ്പാ കേസ് പ്രതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
Feb 18, 2026 09:51 AM | By Editor

പത്തനംതിട്ട : പ്രമാടം ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനിടെ അക്രമം നടത്തുകയും ആറോളം പേരെ കല്ലുകൊണ്ടും മറ്റും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ കാപ്പാ കേസ് പ്രതി ഉൾപ്പെടെ മൂന്ന് പേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.

കോന്നി താഴം വെട്ടൂർ റേഡിയോ മുക്കിൽ ചെമ്പകപ്പുരയിടം വീട്ടിൽ സിദ്ദീഖ്, തെങ്ങും കാവ് പുളിമുക്ക് പുത്തൻ പറമ്പിൽ പുക എന്ന് വിളിക്കുന്ന അരുൺ, മൈലപ്ര കിഴക്കതിൽ വീട്ടിൽ ബിനീഷ് എന്നിവരാണ് അറസ്റ്റിൽ ആയത്. ഇവർ പത്തനംതിട്ട കോന്നി മലയാലപ്പുഴ സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതികളും, പുക എന്ന് വിളിക്കുന്ന അരുൺ കാപ്പാ കേസ് പ്രതിയും ആണ്.

ക്ഷേത്ര ഉത്സവത്തിന്റെ ഘോഷയാത്രയ്ക്കിടെ ഉണ്ടായ തർക്കത്തിന്റെ പേരിൽ ആറോളം പേരെ ഇവർ കൈകൊണ്ടും കല്ലുകൊണ്ടും ഉപദ്രവിക്കുകയായിരുന്നു.

പത്തനംതിട്ട ഡിവൈഎസ്പി മഞ്ജുലാലിന്റെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർ SHO അരുൺ G , SI മാരായ ഷിജു പി സാം , അലോഷ്യസ് , SCPO മാരായ ബൈജു , അനുരാജ്, CPO മാരായ ഉദയൻ , റിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Pathanamthitta

Related Stories
 പത്തനംതിട്ട സോഷ്യൽ പോലീസിംഗ്  ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Jul 22, 2026 04:27 PM

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട സോഷ്യൽ പോലീസിംഗ് ജില്ലാതല യോഗം ADGP പി വിജയൻ ഐപിഎസ് ഉദ്ഘാടനം...

Read More >>
ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

Jul 22, 2026 10:29 AM

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ ബഷീര്‍

ശബരിമല തീര്‍ഥാടനം: മികച്ച പാതകള്‍ ഉറപ്പാക്കുമെന്ന് മന്ത്രി പി കെ...

Read More >>
'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

Jul 21, 2026 05:23 PM

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു

'ഡെയ്‌സി പാപ്പച്ചൻ സ്മരണിക' പ്രകാശനം ചെയ്തു...

Read More >>
സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

Jul 21, 2026 10:43 AM

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം ചെയ്തു

സെൻസസ് 2027: പത്തനംതിട്ടയിൽ പ്രശ്നോത്തരി വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനം വിതരണം...

Read More >>
യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

Jul 20, 2026 04:09 PM

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന വകുപ്പ്

യാത്രാ ഓട്ടോറിക്ഷകളെ ചരക്ക് വാഹനങ്ങളായി ഉപയോഗിക്കാൻ പാടില്ല ;മോട്ടോർ വാഹന...

Read More >>
പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

Jul 20, 2026 02:33 PM

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം

പന്തളം ടൗൺ കുളം പോലെ ആകാൻ ഇതാണ് കാരണം...

Read More >>
Top Stories