കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി ;ശസ്ത്രക്രിയക്ക് പിന്നാലെ 14കാരന്റെ ഒടിഞ്ഞ കൈ വളഞ്ഞുപോയി

 കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി ;ശസ്ത്രക്രിയക്ക് പിന്നാലെ 14കാരന്റെ ഒടിഞ്ഞ കൈ വളഞ്ഞുപോയി
Feb 19, 2026 04:10 PM | By Editor

കോന്നി മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. 14 കാരന്റെ ഒടിഞ്ഞ കൈക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം കൈ വളഞ്ഞുപോയെന്ന് പരാതി. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പൊലീസിൽ പരാതി നൽകി. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീർ എസിനാണ് ദുരവസ്ഥ. ഒടിഞ്ഞ കൈയ്യിൽ നവംബറിൽ ശസ്ത്രക്രിയ നടത്തി. പിന്നാലെ പ്ലാസ്റ്റർ ഇട്ടു. രണ്ടരമാസം ചികിത്സ നൽകി. ഒടുവിൽ കൈ വളഞ്ഞു പോയെന്ന് കുടുംബത്തിന്റെ ആക്ഷേപം.

ഈ മാസം 2 ന് പ്ലാസ്റ്റർ മാറ്റിയപ്പോൾ കൈ വളഞ്ഞു പോയെന്നാണ് പരാതി. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. നവംബര്‍ 15നാണ് വീണ് കൈ ഒടിഞ്ഞ 14കാരന്‍ കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയക്ക് ശേഷം പ്ലാസറ്റര്‍ ഇട്ട് രണ്ട് മാസത്തോളം നടന്നു. പ്ലാസ്റ്റര്‍ ഈ മാസം ഊരിയപ്പോഴാണ് കൈയില്‍ വളവ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തുടര്‍ ചികിത്സ നല്‍കുകയായിരുന്നു.

കൈ വളഞ്ഞ് പോകാന്‍ കാരണം കോന്നി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവാണെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ ഡോക്ടർമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി സൂപ്രണ്ട് രം​ഗത്തെത്തി. ചികിത്സാ പിഴവ് അല്ലെന്ന് സൂപ്രണ്ട് പ്രതികരിച്ചു. കുട്ടികളുടെ ചില കേസുകളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. ചികിത്സാവേളയിലെ എക്സ്-റേയിൽ ഉൾപ്പെടെ കുഴപ്പമില്ലായിരുന്നു. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചെയ്ത ഗ്രാഫ്റ്റിംഗ് ചികിത്സ മെഡിക്കൽ കോളേജിലും ചെയ്യാമെന്ന് ഉറപ്പ് നൽകിയതാണ്. പക്ഷേ കുടുംബം സ്വമേധയാ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു

KONNI MEDICAL COLLEGE

Related Stories
കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി  നൽകണം; അഡ്വ.എ. സുരേഷ് കുമാർ

Apr 17, 2026 03:50 PM

കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി നൽകണം; അഡ്വ.എ. സുരേഷ് കുമാർ

കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി നൽകണം; അഡ്വ.എ. സുരേഷ്...

Read More >>
ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു.

Apr 17, 2026 01:56 PM

ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു.

ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരുക്കിയ കുടിവെള്ള സംവിധാനം ആശ്വസമാകുന്നു....

Read More >>
 കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

Apr 17, 2026 11:29 AM

കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കോ​ന്നി കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കൃഷി...

Read More >>
അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു ;കൂലിപ്പണിക്കും ആളെ കിട്ടാനില്ലാത്ത സ്ഥിതി

Apr 17, 2026 11:24 AM

അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു ;കൂലിപ്പണിക്കും ആളെ കിട്ടാനില്ലാത്ത സ്ഥിതി

അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു ;കൂലിപ്പണിക്കും ആളെ കിട്ടാനില്ലാത്ത സ്ഥിതി...

Read More >>
വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷം

Apr 16, 2026 02:16 PM

വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷം

വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം...

Read More >>
തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ

Apr 15, 2026 03:54 PM

തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ

തിരുവാഭരണത്തിനൊപ്പമുള്ള കാണിപ്പൊന്ന് കാണാതായി ;പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നാടകീയ രം​ഗങ്ങൾ...

Read More >>
Top Stories